Saturday, November 23, 2024
Saudi ArabiaTop Stories

ജിദ്ദയിൽ 2500 കടകളും വർക്ക് ഷോപ്പുകളും പൊളിച്ച് മാറ്റൽ ആരംഭിച്ചു

ജിദ്ദ: ഹയ്യുൽ വസീരിയയിലെ ഷാറ അസ്കാനിലെ 2500 കടകളും വർക്ക് ഷോപ്പുകളും പൊളിച്ച് മാറ്റൽ ആരംഭിച്ചു.

ജിദ്ദ മുനിസിപാലിറ്റിയും കിംഗ് അബ്ദുൽ അസീസ് വഖഫ് – ഐൻ അൽ അസീസിയ സമിതിയും സംയുക്തമായി ചേർന്നാണു സ്ഥാപനങ്ങൾ പൊളിച്ച് നീക്കുന്ന നടപടികൾക്ക് നേതൃത്വം നൽകുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുംബ് ഈ സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തിരുന്നു.,

ഐൻ അൽ അസീസിയ വഖഫ് ഭൂമിയുടെ അതിർത്തിക്കുള്ളിലാണു ഈ സ്ഥാപനങ്ങളെല്ലാം നില നിന്നിരുന്നത് എന്ന് അധികൃതർ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നിയമ നടപടികൾ സ്വീകരിച്ചത്.

നേരത്തെ വൈദ്യുതി വിച്ഛേദിക്കുന്നതിൻ്റെ ഒരു മാസം മുംബ് തന്നെ വർക്ക് ഷോപ്പുടമകൾക്കും കടയുടമകൾക്കും ഒഴിഞ്ഞ് പോകുന്നതിനുള്ള നോട്ടീസ് അധികൃതർ നൽകിയിട്ടുണ്ടായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്