സൗദി എയർലൈൻസ് ഈ മാസം അന്താരാഷ്ട്ര സർവീസ് നടത്തുന്ന 20 നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു; ലിസ്റ്റിൽ ഇന്ത്യൻ നഗരങ്ങൾ ഇല്ല
ജിദ്ദ: ഈ മാസം വിവിധ രാജ്യങ്ങളിലെ 20 നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നതിനുള്ള ഷെഡ്യൂൾ സൗദി എയർലൈൻസ് പ്രസിദ്ധീകരിച്ചു.
യൂറോപ്പിലെയും അമേരിക്കയിലെയും 7 എയർപോർട്ടുകളിലേക്കും, ആഫ്രിക്കയിലെ 6 എയർപോർട്ടുകളിലേക്കും, ഏഷ്യയിലെ 5 എയർപോർട്ടുകളിലേക്കും മിഡിലീസ്റ്റിലെ 2 എയർപോർട്ടുകളിലേക്കുമായിരിക്കും ഈ മാസം സർവീസുകൾ ഉണ്ടായിരിക്കുക.
ഏഷ്യയിൽ ഇസ്ലാമാബാദ്, ജകാർത്ത, കറാച്ചി, കൊലാലംബൂർ, മനില എന്നീ നഗരങ്ങളിലേക്കായിരിക്കും സർവീസ് നടത്തുക. മിഡിലീസ്റ്റിൽ അമ്മാൻ, ദുബൈ എന്നീ നഗരങ്ങളിലേക്കും സർവീസ് നടത്തും.
എല്ലാ യാത്രകളും ജിദ്ദ എയർപോർട്ടിലെ ടെർമിനൽ ഒന്നിൽ നിന്നായിരിക്കും നടത്തുകയെന്നും നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് അനുമതിയുള്ള പ്രത്യേക വിഭാഗങ്ങൾക്കായിരിക്കും യാത്ര ചെയ്യാൻ സാധിക്കുകയെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
അതേ സമയം ഈ മാസത്തെ ലിസ്റ്റിൽ ഇന്ത്യ ഇടം പിടിക്കാത്തത് നാട്ടിലുള്ള നിരവധി ഇന്ത്യൻ പ്രവാസികൾക്ക് പ്രയാസം സൃഷ്ട്രിക്കും. നിലവിൽ യു എ ഇ വഴിയാണു പല ഇന്ത്യക്കാരും സൗദിയിലേക്ക് മടങ്ങുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa