Saturday, April 5, 2025
DubaiTop Stories

ദുരന്തമുഖത്തെ മാലാഖമാർ; ദുബൈ പോലീസിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു

ദുബൈ: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് ദുബൈ പോലീസ് ട്വീറ്റ് ചെയ്ത സേവനരംഗത്തെ അവസരോചിത സഹായങ്ങളുടെ വീഡിയോ ശ്രദ്ധേയമാകുന്നു.

മരുഭൂമിയിൽ വാഹനം കേടുവന്നതിനാൽ കുടുങ്ങിയ കുടുംബത്തെ രക്ഷിക്കാനും വെള്ളത്തിൽ മുങ്ങുന്ന കാറിനെ കരക്കടുപ്പിക്കാനും പാറയിടുക്കിൽ കുടുങ്ങിയവരെ പുറത്തെടുക്കാനും തകർന്ന കപ്പലിൽ കുടുങ്ങിയവരെ രക്ഷിക്കാനും അതിവേഗം കർമ്മനിരതരാകുന്ന ദുബൈ പോലീസിന്റെ വീഡിയോയാണ് ട്വിറ്ററിൽ തരംഗമാകുന്നത്.

“ജീവിതം രക്ഷിക്കുക എന്ന ലക്ഷ്യം മാത്രം” എന്ന ശ്രദ്ധേയമായ വാചകവും കൂടെ നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa