വിസിറ്റിംഗ് വിസകൾ പുതുക്കുന്നതിന് ഇഖാമ കാലാവധി മാനദണ്ഡമല്ല;റി എൻട്രിയിൽ പോയി കാലാവധിക്കുള്ളിൽ സൗദിയിലേക്ക് മടങ്ങിയില്ലെങ്കിൽ പുതിയ വിസയിൽ വരുന്നതിനു 3 വർഷം കഴിയണം
ജിദ്ദ: ആശ്രിതരുടെയോ കുടുംബാംഗങ്ങളുടേയോ വിസിറ്റിംഗ് വിസകൾ വിദേശികളുടെ ഇഖാമ കാലാവധി കഴിഞ്ഞാലും പുതുക്കാൻ സാധിക്കുമെന്ന് സൗദി ജവാസാത്ത് അറിയിച്ചു.
ഇഖാമ കാലാവധി അവസാനിച്ചയാൾക്ക് തൻ്റെ ആശ്രിതരുടെ വിസിറ്റിംഗ് വിസകൾ പുതുക്കാൻ സധിക്കുമോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ജവാസാത്ത്.
റി എൻടി വിസയിൽ രാജ്യത്തിനു പുറത്ത് പോയി തിരികെ വരാത്ത വിദേശികൾക്ക് പുതിയ വിസയിൽ സൗദിയിലേക്ക് തിരികെ വരുന്നതിനു മൂന്ന് വർഷം കാത്തിരിക്കണമെന്നും ജവാസാത്ത് വീണ്ടും ഓർമ്മപ്പെടുത്തി.
അതേ സമയം പഴയ സ്പോൺസറുടെ അടുത്തേക്ക് തന്നെ പുതിയ വിസയിൽ മടങ്ങുന്നതിനും കുടുംബാംഗങ്ങൾക്ക് പുതിയ വിസയിൽ മടങ്ങുന്നതിനും 3 വർഷ വിലക്ക് ബാധകമാകില്ല.
പുതിയ തൊഴിൽ വിസകളുമായി സൗദിയിൽ എത്തുന്നവർ സൗദിയിലേക്ക് പ്രവേശിക്കുന്നതിൻ്റെ മുംബായി 72 മണിക്കൂറിനുള്ളിലായി എടുത്ത പി സി ആർ ടെസ്റ്റ് കരുതണമെന്നും ജവാസാത്ത് ഉണർത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa