Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ ഇഖാമ തൊഴിൽ പരിശോധനകൾ ശക്തമാകുന്നു; നിരവധി ഇന്ത്യക്കാർ പിടിയിൽ

റിയാദ് : ഇഖാമ തൊഴിൽ പരിശോധനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമാകുന്നതായി റിപ്പോർട്ടുകൾ.

കഴിഞ്ഞ വാരങ്ങളിൽ നടന്ന പരിശോധനകളിൽ ഇന്ത്യക്കാരടക്കം നിരവധി നിയമ ലംഘകരാണു പിടിയിലായത്.പിടിക്കപ്പെട്ടവരെ ഫിംഗർ പ്രിന്റ് എടുത്ത് ഡീപോർട്ടേഷൻ സെന്ററുകളിലേക്ക് മാറ്റുകയാണു ചെയ്യുന്നത്.

ഇത്തരത്തിൽ പിടിയിലായ ഇന്ത്യക്കാരിൽ ചിലർ സമീപ ദിനങ്ങളിൽ ഇന്ത്യയിൽ പ്രത്യേക വിമാനത്തിൽ മടങ്ങിയെത്തിയിട്ടുണ്ട്.

ഇഖാമ തൊഴിൽ നിയമ ലംഘനത്തിനു പിടിക്കപ്പെട്ട് നാട്ടിലേക്കയക്കപ്പെട്ടാൽ പിന്നീട് പുതിയ വിസയിൽ സൗദിയിലേക്ക് മടങ്ങുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നതിനാൽ എല്ലാവരും പരമാവധി രേഖകൾ ക്ലിയറാക്കി സുരക്ഷിതരാകണമെന്ന് സാമൂഹിക പ്രവർത്തകർ ഓർമ്മപ്പെടുത്തുന്നു.

അതോടൊപ്പം പൊതു സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കാത്തവരെ പിടികൂടുന്നതിനുള്ള പരിശോധനകളും വ്യാപകമായി നടക്കുന്നുണ്ട്. മൂക്കും വായും മൂടുന്ന രീതിയിൽ മാസ്ക്ക് ധരിക്കാത്തവരാണു പിടിക്കപ്പെടുന്നവരിൽ പലരും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്