വ്യവസായ മേഖലയിൽ സൗദിവത്ക്കരണ തോത് ലക്ഷ്യമിട്ടതിലും കവിഞ്ഞു
റിയാദ്: വ്യവസായ മേഖലയിൽ സ്വദേശിവത്ക്കരണത്തിൻ്റെ തോത് ലക്ഷ്യമിട്ടതിലും കവിഞ്ഞതായി സൗദി ഇൻഡസ്റ്റ്രി ആൻ്റ് മിനറൽ റിസോഴ്സസ് മന്ത്രി ബന്ദർ അൽ ഖുറൈഫ്.
25 ശതമാനം സൗദിവത്ക്കരണമായിരുന്നു മന്ത്രാലയം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിലവിൽ അത് 30 ശതമാനവും കവിഞ്ഞതായി മന്ത്രി പറഞ്ഞു.
വ്യവസായ മേഖലയിൽ 2020 ൽ മാത്രം 35,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. അതിൽ മൂന്നിൽ രണ്ടും സ്വദേശികൾക്കാണു അവസരം ലഭിച്ചത്.
നാലാം വ്യവസായ വിപ്ളവം സൗദികൾക്ക് ഇനിയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa