സൗദിയിലേക്ക് ഒമാൻ വഴിയും മടങ്ങാൻ അവസരം
സൗദിയിലേക്ക് നേരിട്ട് മടങ്ങാൻ സാധിക്കാത്ത നിലവിലെ അവസ്ഥയിൽ നാട്ടിലുള്ള പ്രവാസികൾക്ക് ഒമാൻ വഴിയും മടങ്ങാനുള്ള അവസരമൊരുക്കി ട്രാവൽ ഏജൻസികൾ.
ദുബൈ വഴി സൗദിയിലെക്ക് പോകുന്നവർക്ക് നാട്ടിൽ നിന്ന് ആദ്യം കൊറോണ ടെസ്റ്റ് ആവശ്യമുണ്ടെങ്കിൽ ഒമാൻ വഴി പോകുന്നവർക്ക് ഒമാനിലെത്തിയ ശേഷമാണു കൊറോണ ടെസ്റ്റ് നടത്തേണ്ടത്.
ടിക്കറ്റ് നിരക്കുകളും ഒമാനിലെ 14 ദിവസ താമസ, കൊറോണ ടെസ്റ്റ് , മാൻ വിസിറ്റ് വിസ ചാർജ്ജുകളുമെല്ലാം അടക്കം ഏകദേശം ദുബൈ വഴി മടങ്ങുന്നതിനുള്ള ചിലവ് തന്നെയാണു ആവശ്യമായി വരുന്നത്.
ദുബൈയിൽ പ്രവേശന വിലക്കുള്ള പ്രവാസികൾക്കും മറ്റും ഈ അവസരം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് ഇത്തരത്തിൽ മടങ്ങുന്നതിനുള്ള പാക്കേജ് ഒരുക്കുന്ന കോട്ടക്കൽ അൽ ഖൈർ ട്രാവൽസ് മാനേജർ ബഷീർ പറയുന്നു.
അതേ സമയം സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇത് വരെ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും വന്നിട്ടില്ല.
ജനുവരി തുടക്കം മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം ഡിസംബർ തുടക്കത്തിൽ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രഖ്യാപനം പിന്നീട് നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ട് ഇപ്പോൾ രണ്ടാഴ്ച കഴിഞ്ഞിരിക്കുകയാണ്.
എങ്കിലും ജനുവരിയിൽ തന്നെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ട്രാവൽ ഏജന്റുമാരും പ്രവാസികളുമുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa