അക്കൗണ്ടിംഗ് മേഖലയിലും സൗദിവത്ക്കരണം; മിനിമം 6000 റിയാൽ ശമ്പളം
റിയാദ്: അക്കൗണ്ടിംഗ് മേഖലയിൽ സൗദിവത്ക്കരണം നടത്താൻ തീരുമാനിച്ചതായി സൗദി മാനവ വിഭവ ശേഷി മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി പ്രഖ്യാപിച്ചു.
അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ 30 ശതമാനം സൗദിവത്ക്കരണമാണു നടത്തേണ്ടത്.
പുതിയ തീരുമാനത്തിലൂടെ 9800 ലധികം
സൗദികൾക്ക് അക്കൗണ്ടിംഗ് മേഖലയിൽ ജോലി ലഭിക്കും.
ഡിഗ്രിയുള്ള സൗദിയാണെങ്കിൽ മിനിമം 6000 റിയാലും ഡിപ്ലോമയുള്ള സൗദിയാണെങ്കിൽ മിനിമം 4500 റിയാലുമാണു വേതനം നൽകേണ്ടത്.
സകാത്ത് ആന്റ് ടാക്സ് ഡിപാർട്ട്മെന്റ് ഡയരക്ടർ, ഫിനാൻഷ്യൽ റിപ്പോർട്ട് ഡിപാർട്ട്മെന്റ് ഡയരക്ടർ, ജനറൽ അഡ്മിനിസ്റ്റ്രേഷൻ ഓഫ് ഓഡിറ്റിംഗ് ഡയരക്ടർ, കോസ്റ്റ് അക്കൗണ്ടന്റ്, മണി കണ്ട്രോളർ എന്നീ പ്രഫഷനുകൾക്കാണു പ്രധാനമായും സൗദിവത്ക്കരണം ബാധകമാകുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa