അന്താരാഷ്ട്ര യാത്രാ പ്രോട്ടോക്കോളുകൾ നടപ്പാക്കുന്നത് യഥാസമയത്ത് അറിയിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: അന്താരാഷ്ട്ര യാത്രാ പ്രോട്ടോക്കോളുകൾ ഏർപ്പെടുത്തുന്നതിനു വിദഗ്ധ സംഘം തങ്ങളുടെ അടുക്കൽ ഉണ്ടെന്നും ആവശ്യമായ സമയത്ത് അത് അറിയിക്കുമെന്നും സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.
സൗദിയിൽ ഇത് വരെ കൊറോണ വാക്സിൻ സ്വീകരിച്ച ഒരാൾക്കും അപ്രതിക്ഷിതമായ ഒരു ലക്ഷണവും കാണപ്പെട്ടിട്ടില്ലെന്നും ഡോ: മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.
സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ മൂലം മരിച്ചത് 5 പേരാണ്. 1970 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പുതുതായി 117 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa