സൗദി പ്രവാസികളുടെ ശ്രദ്ധക്ക്: പുതിയ വിസിറ്റിംഗ് വിസകൾ ഇഷ്യു ചെയ്ത് ദുബൈ വഴി കുടുംബത്തെ സൗദിയിലേക്ക് കൊണ്ട് പോകാം; ഇതിനു ചെയ്യേണ്ട നടപടിക്രമങ്ങൾ ഇവയാണ്
ജിദ്ദ: കോവിഡ് പശ്ചാത്തലത്തിലും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാത്ത സാഹചര്യത്തിലും ഇന്ത്യയിലെ സൗദി കോൺസുലേറ്റിൽ പുതിയ വിസിറ്റിംഗ് വിസകളൊന്നും ഇഷ്യു ചെയ്യാത്തതിൽ നിരാശരായിരുന്ന പ്രവാസികൾ പലരും കുടുംബങ്ങളെ ദുബൈ വഴി സൗദിയിലേക്ക് കൊണ്ട് വരാൻ തുടങ്ങിയിട്ടുണ്ട്.
പുതുതായി ലഭിച്ച വിസിറ്റിംഗ് വിസ ദുബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന് സ്റ്റാംബ് ചെയ്താണു പല പ്രവാസികളും ഇതിനകം കുടുംബങ്ങളെ സൗദിയിലേക്ക് കൊണ്ട് വന്നിട്ടുള്ളത്.
ഇതിനായി സൗദിയിൽ വിസിറ്റിംഗ് വിസക്കായി അപേക്ഷിക്കുന്ന സമയത്ത് വിസ അപേക്ഷകൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അപേക്ഷയിൽ വിസ ഇഷ്യു ചെയ്യേണ്ട സ്ഥലം സാധാരണയായി മുംബൈ എന്നാണു നാം എഴുതാറുള്ളതെങ്കിൽ ഇപ്പോൾ ദുബൈ എന്നാണു എഴുതേണ്ടത് എന്നത് പ്രത്യേകം ഓർക്കുക.
ശേഷം സൗദിയിലേക്ക് പോകുന്നതിനു മുംബ് 14 ദിവസം ക്വാറൻ്റൈനിൽ കഴിയുന്നതിനായി കുടുംബം ദുബൈയിൽ എത്തിച്ചേരുകയാണു വേണ്ടത്. ക്വാറൻ്റൈൻ സമയത്ത് ദുബൈ വി എഫ് സിൽ നിന്ന് ഒരു അപോയിൻ്റ്മെൻ്റ് എടുക്കുകയും 14 ദിവസത്തെ ക്വാറൻ്റൈൻ കഴിഞ്ഞ ശേഷം സൗദി വിസിറ്റ് വിസ സ്റ്റാംബ് ചെയ്യാനുള്ള പ്രീ അപ്രൂവ്ഡ് കോപ്പിയും പാസ്പോർട്ടും മറ്റു രേഖകളും ഫീസും സഹിതം വി എഫ് എസിൽ ഏൽപ്പിക്കണം.
ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനുള്ള മാര്യേജ് സർട്ടിഫിക്കറ്റും കുട്ടികളുണ്ടെങ്കിൽ അവരുടെ ബർത്ത് സർട്ടിഫിക്കറ്റും കൂടെ നൽകേണ്ടതുണ്ടെന്ന് പ്രത്യേകം ഓർക്കുക.
അങ്ങനെ നൽകിയാൽ വി എഫ് എസ് മുഖേന ദുബൈ സൗദി കോൺസുലേറ്റിൽ നിന്ന് രണ്ടോ മൂന്നോ ദിവസം കൊണ്ട് വിസ സ്റ്റാംബ് ചെയ്ത് ലഭിക്കുന്നുണ്ടെന്നാണു അനുഭവസ്ഥരായ ട്രാവൽ ഏജൻ്റുമാർ ഞങ്ങളെ അറിയിച്ചത്.
നിലവിൽ അവധിക്ക് നാട്ടിൽ പോകലും മറ്റും വലിയ പ്രയാസമുള്ള പലർക്കും ഇത്തരത്തിൽ കുടുംബത്തെ കൂടെ കൊണ്ട് പോകാൻ സാധിക്കുന്നത് വലിയ ആശ്വാസമായിരിക്കും നൽകുക. നേരിട്ട് വി എഫ് സിലും മറ്റും പോകാൻ പ്രയാസമുള്ളവരെ പല ട്രാവൽ ഏജൻ്റുമാരും ചെറിയ ഫീസുകൾ വാങ്ങി സഹായിക്കുന്നുണ്ട്.
അതേ സമയം നിലവിൽ സ്റ്റാംബ് ചെയ്ത കാലാവധിയുള്ള വിസിറ്റ് വിസകൾ ഉള്ളവർക്ക് 14 ദിവസം ദുബൈയിലോ മറ്റോ ക്വാറൻ്റൈനിൽ കഴിഞ്ഞ് മറ്റു നടപടികളൊന്നും ഇല്ലാതെത്തന്നെ നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാനും സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa