സൗദിയിൽ 3 സ്ഥലങ്ങളിൽ ഇന്ന് മൈനസ് ഡിഗ്രി താപനില രേഖപ്പെടുത്തി: ത്വബർജലിൽ വെളളം ഐസായി മാറിയ ദൃശ്യങ്ങൾ കാണാം
ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച പുകർച്ചെ തണുപ്പ് ശക്തമായി അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം.
ശനിയാഴ്ച പുലർച്ചെ തുറൈഫിൽ മൈനസ് 3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയപ്പോൾ ഖുറയാത്തിൽ മൈനസ് 2.4 ഡിഗ്രിയും റഫ്ഹയിൽ മൈനസ് 0.2 ഡിഗ്രിയുമാണു രേഖപ്പെടുത്തിയത്.
അതേ സമയം അൽ ജൗഫ് , അറാർ എന്നിവിടങ്ങളിൽ പൂജ്യം ഡിഗ്രിയാണു താപനില രേഖപ്പെടുത്തിയത്.
നാളെ മുതൽ തണുപ്പ് തരംഗത്തിന്റെ ശക്തി കുറയുമെന്നും വരും ദിനങ്ങളിൽ കാലാവസ്ഥ പതിയെ സാധാരണ നിലയിലേക്ക് മാറുമെന്നും നിരീക്ഷകർ പ്രവചിക്കുന്നു.
അൽജൗഫിലെ ത്വബർജലിൽ ഇന്ന് വെളളം ഐസായി മാറിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോ കാണാം. https://youtu.be/CRFbikyoHbs
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa