സൗദി കൊറോണ രണ്ടാം തരംഗത്തിൽ നിന്ന് അകലെയല്ല; ശക്തമായ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി
ജിദ്ദ: പുതിയ കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ രാജ്യത്തെ പൊതു ജനങ്ങൾക്ക് സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ ശക്തമായ മുന്നറിയിപ്പ് നൽകി.
ലോകത്തെ പല രാജ്യങ്ങളും നിലവിൽ കൊറോണ രണ്ടാം തരംഗത്തിലാണുള്ളത്. സൗദി അറേബ്യയും അത്തരം ഒരു സാധ്യതയിൽ നിന്ന് അകലെയല്ല.
കൊറോണ വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങളോട് മുഖം തിരിക്കുന്നത് സമൂഹത്തിന്റെ സുരക്ഷക്കായി വീണ്ടും കൊറോണ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ട ഘട്ടത്തിലേക്ക് നയിക്കും.
ഈ ഘട്ടം ഏറെ പ്രയാസകരമാണെന്ന് വിശേഷിപ്പിച്ച റബീഅ മാസ്ക് ധരിക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും ഹസ്തദാനം ഒഴിവാക്കേണ്ടതിന്റെയും ആവശ്യകത ഓർമ്മിപ്പിച്ചു.
സൗദിയിൽ പുതുതായി 261 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 274 പേർക്ക് രോഗമുക്തി ലഭിച്ചു. 3 കൊറോണ മരണമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 2126 പേർ നിലവിൽ ചികിത്സയിലുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa