Saturday, September 21, 2024
Saudi ArabiaTop StoriesU A E

നാട്ടിൽ പോകാൻ പറയാൻ ആർക്കും കഴിയും; പരിഹാരമുണ്ടാക്കാനാണു ശ്രമിക്കേണ്ടത്: യു എ ഇയിൽ കുടുങ്ങിയ പ്രവാസികൾ മടങ്ങണമെന്ന എംബസിയുടെ നിർദ്ദേശത്തിനെതിരെ വിമർശനം ഉയരുന്നു

അബുദാബി: സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രക്കിടെ യു എ ഇയിൽ കുടുങ്ങിയ പ്രവാസികൾ നാട്ടിലേക്ക് മടങ്ങണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി സർക്കുലറിലൂടെ ആവശ്യപ്പെട്ടു.

യാത്ര ചെയ്യുന്നതിന് മുമ്പ് എത്തേണ്ട രാജ്യത്തെ സാഹചര്യം മനസ്സിലാക്കി മാത്രമേ യാത്ര പുറപ്പെടാവൂ എന്നും എംബസി ഓർമ്മിപ്പിക്കുന്നുണ്ട്.

അതേ സമയം പ്രവാസികൾക്ക് അഭയം നൽകുന്നതിനോ   ചർച്ചകൾ വഴി സൗദിയിലേക്കോ കുവൈത്തിലേക്കോ പ്രവേശിപ്പിക്കുന്നതിനോ ഉള്ള മാർഗങ്ങൾ ആരായുന്നതിനു പകരം നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്ന എംബസി നിലപാടിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നിട്ടുള്ളത്.

ഈ സാഹചര്യത്തിൽ നാട്ടിലേക്ക് പെട്ടെന്ന് മടങ്ങുകയും നേരിട്ട് സർവീസ് ഇല്ലെങ്കിൽ പിന്നീട്   വീണ്ടും സൗദിയിലേക്കോ കുവൈത്തിലേക്കോ യു എ ഇ വഴി മടങ്ങാൻ ശ്രമിക്കുന്നതും ഏറെ സാംബത്തികച്ചിലവ് ഉണ്ടാക്കിയേക്കുമെന്നതും വിമർശനത്തിന് കാരണമായിട്ടുണ്ട്.

കേന്ദ്ര സർക്കാരിനെ പ്രവാസികളുടെ പ്രശ്നങ്ങൾ ആവശ്യമായ  രീതിയിൽ ബോധ്യപ്പെടുത്തി എത്രയും പെട്ടെന്ന് വിലക്കേർപ്പെടുത്തിയ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നതിനു പ്രേരിപ്പിക്കുന്നതിനു പകരം നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടത്  തീർത്തും അനുചിതമായിപ്പോയിയെന്നാണു പ്രവാസികൾ പറയുന്നത്.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്