സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ പലരും അറിയാതെ പോകുന്നു
ജിദ്ദ: ഗാർഹിക തൊഴിലാളികൾക്കുള്ള നിരവധി ആനുകൂല്യങ്ങളെക്കുറിച്ച് സൗദിയിലെ പല വിദേശികളും അറിയാതെ പോകുന്നുണ്ടെന്നതാണു സത്യം.
സൗദി മനുഷ്യാവകാശ കമ്മീഷന്റെ അറിയിപ്പ് പ്രകാരം ഗാർഹിക തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ നിരവധിയാണ്. അവയിൽ പ്രധാനപ്പെട്ടവ താഴെ വിശദീകരിക്കുന്നു:
തൊഴിൽ കരാറിൽ സൂചിപ്പിക്കാത്ത ജോലികൾ ഗാർഹിക തൊഴിലാളികൾ ചെയ്യേണ്ടതില്ല.
തൊഴിൽ കരാർ ഉണ്ടായിരിക്കണം. അപകടകരമായ ജോലികൾ ചെയ്യിപ്പിക്കാൻ പാടില്ല.
തൊഴിലാളിക്ക് പ്രതിമാസ ശമ്പളം, മതിയായ പാർപ്പിടം, ആരോഗ്യ പരിരക്ഷ എന്നിവ തൊഴിലുടമ നൽകണം.
ഒൻപത് മണിക്കൂറിൽ കുറയാത്ത വിശ്രമ സമയം തൊഴിലാളിക്ക് ദിവസവും നൽകിയിരിക്കണം.
ജോലിയിൽ പ്രവേശിച്ച് രണ്ട് വർഷം കഴിഞ്ഞാൽ ഒരു മാസത്തെ ശംബളത്തോടെയുള്ള അവധി നൽകിയിരിക്കണം.
അതോടൊപ്പം നാട്ടിലേക്ക് അവധി കഴിഞ്ഞ് മടങ്ങിയെത്തിയാൽ ടിക്കറ്റ് നിരക്കും തൊഴിലുടമ നൽകിയിരിക്കണം എന്നിവയാണ് മനുഷ്യാവകാശ കമ്മീഷൻ ഓർമ്മപ്പെടുത്തിയ ആനുകൂല്യങ്ങൾ.
അതേ സമയം നാല് വർഷം പൂർത്തിയാക്കി മടങ്ങുന്ന ഒരു ഗാർഹിക തൊഴിലാളിക്ക് ഒരു മാസത്തെ സാലറി സർവീസ് മണിയായി നൽകണമെന്നതും നിബന്ധനയാണ്.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa