സൗദിയിലേക്ക് നിലവിൽ പ്രവാസികൾ പറക്കുന്നത് പ്രധാനമായും നാല് രാജ്യങ്ങളിലൂടെ; ബംഗ്ലാദേശ് വഴി പോകാൻ ശ്രമിച്ച ചിലർ നിരാശരായി
കരിപ്പൂർ: നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ ഇപ്പോൾ പ്രധാനമായും 4 രാജ്യങ്ങൾ വഴിയാണ് പ്രവാസികൾ സൗദിയിലേക്ക് മടങ്ങുന്നത്.
ഒമാൻ, ബഹ്‌റൈൻ, മാലിദ്വീപ്, നേപ്പാൾ എന്നീ രാജ്യങ്ങളിലൂടെയാണു പ്രവാസികൾ മടങ്ങുന്നത്. നേപ്പാളിലെ ഹിമാലയൻ എയർലൈൻസ് ഇന്ത്യക്കാരെ കൊണ്ട് പോകില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നേപ്പാളിൽ നിന്നുള്ള ഖത്തർ എയർലൈൻസ് സർവീസ് വഴി ഇന്ത്യക്കാർക്ക് സൗദിയിലേക്ക് മടങ്ങാൻ സാധിക്കുന്നുണ്ടെന്നാണു റിപ്പോർട്ട്.
നിലവിൽ മേൽ പറയപ്പെട്ട എല്ലാ രാജ്യങ്ങളിലൂടെയുമുള്ള പാക്കേജുകൾക്ക് ട്രാവൽ ഏജൻസികൾ ഏകദേശം ഒരേ നിരക്കാണ് ഈടാക്കുന്നത് എന്നാണ് ഏജൻസികളുമായി ബന്ധപ്പെടുംബോൾ മനസ്സിലാകുന്നത്. നേപാൾ പാക്കേജിൽ അല്പം കുറവ് കാണിക്കുന്നുണ്ട്. സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്കിനനുസരിച്ച് എല്ലാ പാക്കേജുകളിലും വ്യത്യാസങ്ങൾ സംഭവിക്കുമെന്നും ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.
അതേ സമയം ഇന്ത്യയിൽ നിന്നും ബംഗ്ലാദേശ് വഴി സൗദിയിൽ പോകാനാായി കൊൽക്കത്തയിലെ ബംഗ്ലാദേശ് കോൺസുലേറ്റിനെ സമീപിച്ച ചില മലയാളികൾക്ക് ബംഗ്ലാദേശ് വിസ അനുവദിച്ച് നൽകിയില്ലെന്നും തുടർന്ന് ഇവർ നാട്ടിലേക്ക് മടങ്ങിയതായും അവരുമായി ബന്ധപ്പെട്ടവർ അറേബ്യൻ മലയാളിയോട് പറഞ്ഞു.
നിലവിൽ വിലക്കുള്ള 20 രാജ്യങ്ങളൊഴികെ മറ്റേത് രാജ്യങ്ങൾ വഴിയും 14 ദിവസം താമസിച്ച് സൗദിയിലേക്ക് മടങ്ങാൻ സാധിക്കുമെന്നതിനാൽ പുതിയ വഴികൾ തേടിക്കൊണ്ടിരിക്കുകയാണു ട്രാവൽ ഏജൻസികളും സൗദി പ്രവാസികളും.
ഞായറാഴ്ച മുതൽ രാജ്യത്തെ ആഭ്യന്തര നിയന്ത്രണങ്ങളിൽ അയവ് വന്നെങ്കിലും വിമാന സർവീസിന്റെ കാര്യത്തിൽ തീരുമാനമാകാത്തത് പ്രവാസികളെ നിരാശരാക്കുന്നുണ്ട്. ദുബൈ വഴിയുള്ള വിലക്കെങ്കിലും നീക്കിയാൽ തന്നെയും വലിയൊരു തുക ലാഭിക്കാൻ കഴിയുമെന്നാണു പ്രവാസികൾ പറയുന്നത്.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa