മുൻ ജിദ്ദ പ്രവാസി സികെ ശാക്കിർ യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതിയിൽ
ജിദ്ദ: മുൻ ജിദ്ദ പ്രവാസിയും സികെ ഷാക്കിറിനെ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗമായി തെരഞ്ഞെടുത്തു.
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി അഡ്വ ഫൈസൽ ബാബുവിനെയും ജോയിന്റ് സെക്രട്ടറിയായി പി ളംറതിനെയും തെരെഞ്ഞെടുത്തതിനൊപ്പമാണ് സികെ ഷാകിറിനെയും യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയിലേക്ക് പരിഗണിച്ചത്.
എംഎസ്എഫ് ആക്കോട് ടൗൺ കമ്മിറ്റി പ്രസിഡണ്ടായി പൊതു പ്രവർത്തനം ആരംഭിച്ച ശാക്കിർ എം എസ് എഫ് വാഴക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി, കൊണ്ടോട്ടി മണ്ഡലം ജനറൽ സെക്രട്ടറി, മലപ്പുറം ജില്ല വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. എംഎസ്എഫ് നേതൃ നിരയിൽ സജീവമായിരിക്കെ പ്രവാസിയായ ശാക്കിർ കെഎംസിസിയുടെ പഞ്ചായത്ത് ജനറൽ സെക്രട്ടറി, മണ്ഡലം ജനറൽ സെക്രട്ടറി, ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി, സൗദി നാഷണൽ കമ്മിറ്റി ഭാരവാഹി, ഒമ്പതു വർഷത്തോളം സൗദി കെഎംസിസി ഹജ്ജ് സെൽ കൺവീനറായും സേവനം ചെയ്തിരുന്നു. എട്ടു വർഷത്തോളം ചന്ദ്രിക ജിദ്ദ എഡിഷൻ ബ്യൂറോ ചീഫായിരുന്ന ശാക്കിർ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറിയായിരുന്നു. വാഴക്കാട്ട് പ്രവർത്തിക്കുന്ന കെഎംസിസി ഹരിത സാന്ത്വനം ആതുര സേവന കേന്ദ്രത്തിന്റെ ജനറൽ സെക്രട്ടറിയും പ്രവാസികളുടെ ബിസിനസ് സംരംഭമായ ലീപ്ര വെൻചേഴ്സിന്റെ ഡയരക്ടർ ബോർഡ് ചെയർമാനുമാണ്.
വിദ്യാർത്ഥികളുടെ അവകാശത്തിനും പ്രവാസി വിഷയങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിനുമായി ശ്രദ്ധേയമായ നിരവധി സമരങ്ങൾക്ക് ശാക്കിർ നേതൃത്വം നൽകിയിട്ടുണ്ട്. മത, സാമൂഹിക, ജീവ കാരുണ്യ കൂട്ടായ്മകളിലും സജീവമായ സികെ ശാക്കിർ മികച്ച സംഘാടകനും പ്രഭാഷകനുമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa