Tuesday, November 26, 2024
Saudi ArabiaTop Stories

മക്കയിലേയും മദീനയിലേയും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൊറോണ വാക്സിനേഷൻ നിർബന്ധമാകുന്നു

മക്ക: മക്കയിലെയും മദീനയിലെയും ഹജ്ജ് ഉംറയുമായി ബന്ധപ്പെട്ടവർക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കുന്നു.

റമളാൻ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് നഗര ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.

ഹജ്ജ് ഉംറ സർവീസുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നവർക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വാക്സിൻ എടുത്തില്ലെങ്കിൽ സ്ഥാപനമുടമകളുടെ ചിലവിൽ പ്രതി വാരം കോവിഡ് ടെസ്റ്റ്‌ നടത്തണമെന്ന ഓപ്ഷനും മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്.

നേരത്തെ റെസ്റ്റോറന്റ്, ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ, ബാർബർ ഷോപ്പ്, സ്പോർട്സ് സെന്ററുകൾ, പൊതുഗതാഗത മേഖല എന്നിവയിലെ ജീവനക്കാർക്ക് ശവാൽ ഒന്ന് മുതൽ വാക്സിനേഷൻ നിർബന്ധമാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്