Saturday, November 23, 2024
Riyadh

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘തേർഡ് ഡേ’ എന്ന ഹൃസ്വ ചിത്രം മില്ലേനിയം വീഡിയോസ് റിലീസ് ചെയ്തു

റിയാദ് : CHCD ഫൌണ്ടേഷൻ ഇന്ത്യയുടെ സഹകരണത്തോടെ ഡോ. സൗമി ജോൺസൺ തിരക്കഥ എഴുതി സംവിധാനം ചെയ്ത കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘തേർഡ് ഡേ’ എന്ന ഹൃസ്വ ചിത്രം മില്ലേനിയം വീഡിയോസ് റിലീസ് ചെയ്തു . മദ്യപാനം മൂലം പല കുടുംബ ബന്ധങ്ങളും അതോടു ബന്ധപെട്ട സാമൂഹ്യ അന്തരീക്ഷവും മലിനപെട്ട കഥകൾ സാധാരണ നാം കണ്ടിട്ടുണ്ടെങ്കിലും ‘തേർഡ് ഡേ’ പറയാൻ ശ്രമിച്ചത് ഒരു വിത്യസ്ത കഥയാണ്. ജീവിതത്തിലെ കൊച്ചു കൊച്ചു പ്രശ്നങ്ങളിൽ നിന്ന് ഓടി ഒളിക്കുവാൻ പലരും ആശ്രയം കണ്ടെത്തുന്നതു പുകവലയിലും മദ്യപാനത്തിലും ആണ്. ഇത് ഒരു താത്കാലിക ആശ്വാസം മാത്രമാണെന്നുള്ളത് തിരിച്ചറിയാതെ പോകുകയും സാവധാനം ഇത് മനുഷ്യ ജീവിതത്തെ അടിമയാക്കുകയും പിന്നീട് ഒരു രോഗിയാക്കുകയും ചെയ്യും എന്നുള്ള ധാരണ പലർക്കും ഉണ്ടാകില്ല, അതെല്ലങ്കിൽ ആ ഒരു ബോധ്യത്തെ അറിഞ്ഞു കൊണ്ട് അവഗണിക്കുകയാണ് ചെയ്യുക.

എന്നാൽ ചിലർ അങ്ങനെയല്ല, മാറണമെന്നും ഇങ്ങനെയുള്ള ദുഃശീലങ്ങൾ നല്ലതല്ല എന്നുള്ള ഉൾവിളിയും ചില നിമിഷങ്ങളുടെ സ്വാധീനവും അതിലുപരി കുടുംബാ അംഗങ്ങളുടെ പ്രാർത്ഥനയും കൂടി ആകുമ്പോൾ ഇതൊരു ശാശ്വതമായ ഒരു ഉയർത്തെഴുന്നേൽപ്പും മാറ്റവും ആയിരിക്കും എന്നാണ് ‘തേർഡ് ഡേ’ പറയുന്നത്. മനുഷ്യ ജീവിതങ്ങളുടെ കാര്യത്തിൽ ക്രിസ്തു ആഗ്രഹിക്കുന്നതുപോലെ നമ്മുടെ ബന്ധനങ്ങളിൽ നിന്നും ദുഃഖ വെള്ളിക്കു ശേഷമുള്ള ഉയിർപ്പു പോലെ ഒരു മാറ്റം ആണ് ഇതിലെ പ്രധാന ആശയം.

കുടുംബാ അംഗങ്ങളുടെ സന്തോഷത്തിനു വേണ്ടി കഠിന അദ്ധ്വാനം ചെയ്യുകയും എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുവാൻ പരിശ്രമിക്കുകയും ചെയ്യുന്ന സഹോദരങ്ങളുടെയും കൂട്ട് കുടുംബത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. പുതിയ തലമുറയിൽ ഉള്ളവർക്ക് ഒരു പുതിയ അനുഭവം ആയിരിക്കും ‘തേർഡ് ഡേ’ പ്രദാനം ചെയ്യുന്നത്.

ഇതിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയതു ജീമോൻ തോമസ്, ജയകൃഷ്ണൻ കാപ്പാട്, രാജി ബിനു, പ്രമോദ് കോഴിക്കോട്, ജൂലി ബിജു, റെജു രാജൻ, സുനിൽ സാഗര, ജോർജി, ജോസഫ്, അലക്സ്, ഐശ്വര്യ ഷാജിത്, ബിജു ജോസ് ബെന്നി മത്തായി, ബിനു, ജോൺസൺ എന്നിവരാണ്. ഇതിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തി വരികൾക്ക് ഈണം നൽകി ആലാപിച്ചതു സനിൽ ജോസഫ് ആണ്. ഇതിലെ പാരമ്പര്യ ക്രിസ്തീയ ഗാനങ്ങൾ ആലപിച്ചത് സാറ സനിലും ആണ്. ക്യാമറയും എഡിറ്റിംഗും നിർവഹിച്ചത് ബ്ലെസ്സൺ ജോൺ ആണ്. സാങ്കേതിക സഹായം ക്രമീകരിച്ചത് പിയാത്തോ സ്റ്റുഡിയോയും, ചിത്രികരണത്തിനുള്ള കലാ സംവിധാനം നൽകിയതു സുനിലുമാണ്. ചിത്രികരണത്തിന്റെ സാങ്കേതിക സഹായ നിർവഹണം നൽകിയത് പളനി കുമാർ, ഡെറിക് സ്റ്റുഡിയോ മധുരയാണ്. ‘തേർഡ് ഡേ’ എന്ന ഹൃസ്വ ചിത്രത്തിന്റെ പി ർ ഓ ജോജി കൊല്ലം ആണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa