ബഹ്രൈനിലുള്ള സൗദി പ്രവാസികൾ ഇനി വിമാന മാർഗം സൗദിയിൽ പ്രവേശിക്കേണ്ടി വരും
ദമാം: വാക്സിനെടുക്കാതെ സൗദിയിലേക്ക് പ്രവേശിക്കുന്നതിനു നിയന്ത്രണം വന്നതോടെ കര മാർഗം സൗദിയിൽ പ്രവേശിക്കാൻ ഒരുങ്ങിയിരുന്ന ബഹ്രൈനിലുള്ള സൗദി പ്രവാസികൾക്ക് ഇനി വിമാനത്തെ ആശ്രയിക്കേണ്ടി വന്നേക്കും.
ഇന്നലെ രാത്രിയാണ് കിംഗ് ഫഹദ് കോസ് വേ അതോറിറ്റി പുതിയ നിബന്ധനകൾക്കനുസൃതമായി കോസ് വേ വഴി സൗദിയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചത്. നടപടിക്രമങ്ങൾ ഇവയാണ്: ( https://arabianmalayali.com/2021/05/20/32170/ )
പുതിയ നിബന്ധന പ്രകാരം നിലവിൽ സൗദി ഇഖാമയുള്ളവർക്കും പുതിയ തൊഴിൽ വിസയിലുള്ളവർക്കും വിസിറ്റിംഗ് വിസയിലുള്ളവർക്കും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ മാത്രമേ പിസിആർ ടെസ്റ്റ് റിസൽറ്റോടു കൂടി സൗദിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
അത് കൊണ്ട് തന്നെ നിലവിൽ ബഹ്രൈനിലുള്ള പ്രവാസികൾക്ക് ഇനി സൗദിയിലേക്ക് മടങ്ങുന്നതിനു ക്വാറന്റീൻ പാക്കേജ് അടക്കം സൗദിയ വഴിയോ ഗൾഫ് എയർ വഴിയോ വിമാന ടിക്കറ്റ് എടുത്ത് സൗദിയിലേക്ക് പറക്കുക എന്നത് മാത്രമാണ് ഏക പോംവഴി.
നൂറുകണക്കിന് പ്രവാസികളാണു നിലവിൽ ബഹറിനിൽ സൗദിയിലേക്ക് കടക്കുന്നതിനു മുമ്പുള്ള 14 ദിവസ താമസത്തിനായി എത്തിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa