എത്യോപ്യ വഴി മടങ്ങുന്ന സൗദി പ്രവാസികളുടെ എണ്ണം വർധിക്കുന്നു; ടിക്കറ്റെടുക്കുംബോൾ ശ്രദ്ധിക്കേണ്ടത്
കരിപ്പൂർ: സൗദിയിലേക്ക് നേരിട്ടുള്ള പ്രവേശനം അസാധ്യമായതിനാൽ മറ്റുള്ള രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് സൗദിയിലെത്തുന്ന പ്രവാസികളുടെ എണ്ണം വീണ്ടും വർധിക്കുന്നു.
ദുബൈ, നേപാൾ, ബഹ്‌റൈൻ, ഒമാൻ, മാലിദ്വീപ് തുടങ്ങിയ വഴികൾ അടഞ്ഞതോടെ സൗദിയിലേക്കുള്ള വരവ് അല്പം കുറഞിരുന്നെങ്കിലും പുതിയ വഴികൾ കണ്ടെത്തിയതോടെയാണു വീണ്ടും സൗദിയിലേക്കുള്ള മടക്കം വർദ്ധിച്ചിട്ടുള്ളത്.
നിലവിൽ ഭൂരിഭാഗം ട്രാവൽ ഏജൻസികളും എത്യോപ്യ വഴി സൗദിയിലേക്ക് മടങ്ങുന്നതിനുള്ള പാക്കേജുകളാണു ഒരുക്കിയിട്ടുള്ളത്. സ്വന്തം നിലയിലും എത്യോപ്യ വഴി പോകുന്നവർ ഉണ്ട്.
യാത്രാ ബുദ്ധിമുട്ടുകളൊ താമസ സൗകര്യ പ്രശ്നങ്ങളൊ ഇല്ലാത്തതിനാലും സൗദിയിലേക്ക് വിമാന സർവീസുകൾ ധാരാളം ഉള്ളതിനാലുമാണു പ്രവാസികൾ ഈ മാർഗം തിരഞ്ഞെടുക്കുന്നതെന്ന് ഇത്തരത്തിൽ എത്യോപ്യൻ സർവിസ് നൽകുന്ന അൽ കാഫ് ട്രാവൽസ് എടക്കര ബ്രാഞ്ച് മാനേജർ റിയാബ് അറേബ്യൻ മലയാളിയോട് പറഞ്ഞു.
എത്യോപ്യ വഴിയുള്ള യാത്രാ ചിലവ് കുറക്കാൻ ആഗ്രഹിക്കുന്നവർ യാത്ര ഉദ്ദേശിക്കുന്നതിന്റെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതു നന്നാകുമെന്നും റിയാബ് ഓർമ്മപ്പെടുത്തി.
അതേ സമയം സ്വന്തം നിലയിൽ പോകുകയാണെങ്കിലും ട്രാവൽ ഏജൻസി വഴി പോകുകയാണെങ്കിലും റീ ഫണ്ടബിൾ ടിക്കറ്റുകൾ പർച്ചേസ് ചെയ്യുന്നതാണു നിലവിലെ സാഹചര്യത്തിൽ നല്ലതെന്നാണു ട്രാവൽ മേഖലയിലുള്ളവർ നിർദ്ദേശിക്കുന്നത്.
ഏതെങ്കിലും രീതിയിൽ യാത്ര മുടങ്ങി ടിക്കറ്റുകൾ റീഫണ്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ അത് വലിയ സാംബത്തിക നഷ്ടം വരുത്തി വെക്കും എന്നതാണ് കാരണം.
എത്യോപ്യക്കു പുറമെ ഉസ്ബകിസ്ത്താൻ, താൻസാനിയ തുടങ്ങി മറ്റു രാജ്യങ്ങളിലൂടെയും വിവിധ ട്രാവൽ എജൻസികളുടെ പാക്കേജുകൾ വഴിയും സ്വന്തം നിലക്കും പ്രവാസികൾ സൗദിയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa