2022 ലോകക്കപ്പ് സഹ ആതിഥേയത്വ അവസരം കുവൈത്തിനു കീറാമുട്ടിയായേക്കും
2022 ഖത്തർ ലോകക്കപ്പിനു സഹ ആതിഥേയത്വത്തിനു അവസരം ലഭിക്കുകയാണെങ്കിൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ ഡെപ്യൂട്ടി ചെയർമാൻ അഹ്മദ് അൽ ഇനീസിയുടെ പ്രസ്താവനയെച്ചൊല്ലി അസോസിയേഷനിൽ ഭിന്നത. ഫുട്ബോൾ അസോസിയേഷൻ ചെയർമാൻ ആയ ശൈഖ് അഹ്മദ് യൂസുഫ് ആണു ഡെപ്യൂട്ടി ചെയർമാൻ്റെ പ്രസ്താവനയെ എതിർത്ത് വന്നിട്ടുള്ളത്.
സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കേണ്ടി വരുന്ന ചില പരസ്യങ്ങൾ കുവൈത്തി നിയമത്തിനു വിരുദ്ധമാകുമെന്നും മദ്യത്തിനു അനുമതി നൽകേണ്ടി വരുമെന്നതിനും പുറമേ, കുവൈത്തിൽ വിലക്കുള്ള ഇസ്രായേലി പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശനം നൽകേണ്ടി വരുമെന്നതുമാണു ചെയർമാൻ എതിർപ്പ് പ്രകടിപ്പിക്കാൻ കാരണം.
ഇത്തരം വിഷയങ്ങളിൽ വിട്ട് വീഴ്ചക്ക് കുവൈത്ത് തയ്യാറാകില്ലെന്നിരിക്കെ ഫിഫ ഈ വിഷയങ്ങളിൽ വിട്ട് വീഴ്ചക്ക് തയ്യാറായാൽ മാത്രമേ ലോകക്കപ്പിനു ആതിഥേയത്വം വഹിക്കാൻ രാജ്യത്തിനാകൂ എന്നാണു ചെയർമാൻ അറിയിച്ചത്.
ഖത്തർ ലോകക്കപ്പിൽ 48 ടീമുകൾ മാറ്റുരക്കുകയാണെങ്കിൽ സഹ ആതിഥേയത്വത്തിനു മറ്റു ജിസിസി രാജ്യങ്ങളെ കൂടി പരിഗണിക്കാൻ സാധ്യതയുണ്ടെന്ന വാർത്തയുണ്ടായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa