കുവൈത്തും ഇന്ത്യയിൽ നിന്ന് വിമാന സർവീസ് പുനരാരംഭിച്ചതോടെ ഇനി നേരിട്ട് പറക്കാൻ സാധിക്കാത്ത ഗൾഫ് രാജ്യങ്ങളുടെ എണ്ണം രണ്ടായി ചുരുങ്ങി
ഇന്ത്യയടക്കം ആറ് രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കാൻ കുവൈത്ത് മന്ത്രി സഭ കഴിഞ്ഞ ദിവസം തീരുമാനമെടുത്തു.
ഇന്ത്യക്ക് പുറമെ ഈജിപ്ത്, ബംഗ്ളാദേശ്, പാകിസ്ഥാൻ, നേപാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കാണു വിമാന സർവീസ് പുനരാരംഭിക്കാൻ കുവൈത്ത് കാബിനറ്റ് തീരുമാനമെടുത്തത്.
ഇതൊടെ സൗദിയും ഒമാനും ഒഴികെയുള്ള നാലു ഗൾഫ് രാജ്യങ്ങളിലേക്കും ഇപ്പോൾ ഇന്ത്യയിൽ നിന്ന് നേരിട്ട് പറക്കാൻ സാധിക്കുമെന്ന അവസ്ഥയായി.
കുവൈത്തും നിയന്ത്രണത്തിൽ ഇളവ് വരുത്തിയതോടെ നേരിട്ടുള്ള സർവീസ് തുടങ്ങുന്ന കാര്യത്തിൽ സൗദി അധികൃതരും പുനരാലോചന നടത്തുമെന്ന പ്രതീക്ഷ പ്രവാസികൾക്കിടയിൽ ഉണ്ടായിട്ടുണ്ട്.
എന്നാൽ ഇത് സംബന്ധിച്ച് ഒരു സൂചനയും ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കാതിരിക്കുന്നതിനാൽ അധികൃതരുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കുക്കയും അത് വരെ മറ്റു രാജ്യങ്ങളിൽക്കൂടെ മടങ്ങുകയും മാത്രമേ നിവൃത്തിയുള്ളൂ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa