കോഫി കൊളസ്ട്രോൾ ഉയർത്തുമോ ? സൗദി ആരോഗ്യ വിദഗ്ധൻ വ്യക്തമാക്കുന്നു
രക്തത്തിലെ കൊളസ്ട്രോൾ ഉയർത്തുന്നതിൽ കോഫിക്ക് പങ്കുണ്ടോ എന്ന സംശയത്തിനു പ്രമുഖ സൗദി കാർഡീയോളജിസ്റ്റും ആർട്ടീരിയൽ കാതറ്ററുമായ ഡോ: ഖാലിദ് അൽ നിമർ മറുപടി നൽകി.
ഫിൽറ്റർ ചെയ്ത കോഫിക്ക് നല്ല കൊളസ്ട്രോളിനെയും ചീത്ത കൊളസ്ട്രോളിനെയും ഒരു തരത്തിലും ബാധിക്കാൻ സാധിക്കില്ല.
ബോയിൽഡ് കോഫിക്കും പറയത്തക്ക എഫക്റ്റൊന്നും ഇല്ല. വളരെ ചുരുങ്ങിയ അളവിൽ മാത്രമേ എൽ ഡി എൽ കൂടുകയുള്ളൂ. പൊതുവെ കോഫി കൊളസ്ട്രോളിനെ ബാധിക്കില്ല.
മിതമായ അളവിൽ ചായയും കോഫിയും കുടിക്കുന്നത് സമ്മർദ്ദ നിയന്ത്രണത്തെ ബാധിക്കില്ലെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാനസിക ഉത്ക്കണ്ഠയുള്ളവരും മയക്ക് മരുന്നിനടിമകളായവരും അമിതമായ അളവിൽ കോഫി കുടിക്കാറുണ്ട്.
പ്രതിദിനം 300 മില്ലിഗ്രാമിലധികം കഫൈൻ അടങ്ങിയ കോഫി കുടിക്കുന്നവർക്ക് തലവേദനയും, ടെൻഷനും, ഉറക്ക് വരാതിരിക്കലും, ഹൃദയമിടിപ്പ് വർദ്ധിക്കലും, വിറയലും, വയറിൽ അസിഡിറ്റി വർദ്ധിക്കലും എല്ലാം അനുഭവപ്പെട്ടേക്കുമെന്നും ഡോ:നിമർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa