കൊറോണ ചികിത്സക്കുള്ള ലോകത്തെ ആദ്യത്തെ ഗുളിക തയ്യാറായി
കൊറോണ വൈറസ് ബാധിച്ച് രോഗികളെ ചികിത്സിക്കുന്നതിനുള്ള ആദ്യത്തെ ഗുളിക തയ്യാറായതായി മെർക്ക് ഫാർമസ്യൂട്ടിക്കൽ കംബനി അറിയിച്ചു.
മോൾനുപിറാവിർ എന്ന പേരുള്ള ഗുളിക ആളുകൾ ഹോസ്പിറ്റലിൽ എത്തേണ്ട സാഹചര്യം കുറക്കുകയും മരണ സംഖ്യ പകുതിയായി കുറക്കാൻ സഹായിക്കുമെന്നും അന്താരാഷ്ട്ര മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു.
മരുന്ന് ഉത്പാദനത്തിനും വിതരണത്തിനും ഉപയോഗത്തിനുമുള്ള അനുമതിക്കായി അമേരിക്കൻ ഹെൽത്ത് അതോറിറ്റികൾക്ക് അപേക്ഷ നൽകാനൊരുങ്ങുകയാണ് കമ്പനി.
കൊറോണയെ ചികിത്സിക്കുന്നതിനു ലോകത്ത് പുറത്തിറങ്ങുന്ന ആദ്യത്തെ ഗുളികയായിരിക്കും മോൾനുപിറാവിർ.
നേരത്തെ ഫൈസർ കംബനി കൊറോണ ചികിത്സക്കുള്ള ഗുളികകൾ പരീക്ഷണ ഘട്ടത്തിലാണെന്ന് പ്രഖ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa