Saturday, November 23, 2024
IndiaTop Stories

എയർ ഇന്ത്യ ടാറ്റ വാങ്ങി; വെൽക്കം ബാക്ക് എയർ ഇന്ത്യ എന്ന രത്തൻ ടാറ്റയുടെ ട്വീറ്റ് ശ്രദ്ധേയമാകുന്നു.

ദേശീയ വിമാനക്കംബനിയായ എയർ ഇന്ത്യ ടാറ്റ സൺസ് ഏറ്റെടുത്തു. 18,000 കോടി രൂപക്കാണു ടാറ്റ എയർ ഇന്ത്യ ലേലത്തിൽ പിടിച്ചത്.

തൊട്ടടുത്ത എതിരാളിയായ സ്പൈസ് ജെറ്റിൻ്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യത്തിൻ്റെ 15,100 കോടി രൂപയുടെ ലേലത്തുകയെയാണു ടാറ്റ മറി കടന്നത്.

12,906 കോടി രൂപയായിരുന്നു എയർ ഇന്ത്യയുടെ റിസർവ് വിലയായി സർക്കാർ നിശ്ചയിച്ചിരുന്നത്. കരുതൽ വിലയേക്കാൾ 5094 കോടി രൂപ അധികം നൽകിയാണു ടാറ്റ കരാർ ഉറപ്പിച്ചത്.

ലേലം നേടിയതിനു ശേഷം രത്തൻ ടാറ്റ വെൽക്കം ബാക്ക് എയർ ഇന്ത്യ ഇന്ന് ട്വീറ്റ് ചെയ്തത് ഏറെ ശ്രദ്ധേയമായി. 1932 ൽ ജെ ആർ ഡി ടാറ്റ സ്ഥാപിച്ച ടാറ്റ എയർലൈൻസ് പിന്നീട് എയർ ഇന്ത്യയാകുകയും ശേഷം ദേശസാത്ക്കരിക്കപ്പെടുകയും ചെയ്തതിനു ശേഷം 68 വർഷത്തിനു ശേഷമാണു വീണ്ടും ടാറ്റയുടെ കയ്യിലേക്ക് വരുന്നത് എന്നതിനാലാണു ടാറ്റ അത്തരത്തിൽ ട്വീറ്റ് ചെയ്യാൻ കാരണം.

ടാറ്റയുടെ നേട്ടത്തിൽ ഇന്ത്യൻ വ്യോമായാന മേഖലയും ഉപയോക്താക്കളും എല്ലാം വലിയ പ്രതീക്ഷയിലാണുള്ളത്. എയർ ഇന്ത്യയുടെ തുടക്കം മുതൽ ഇത് വരെയുള്ള പരിണാമങ്ങൾ താഴെ കാണാം.

1932: ജഹാംഗീർ രതൻജി ദാദാഭോയ് (ജെആർഡി) ടാറ്റ എയർലൈൻ സ്ഥാപിക്കുകയും അതിന് ടാറ്റാ എയർലൈൻസ് എന്ന് പേരിടുകയും ചെയ്തു. 1946: ടാറ്റ സൺസിന്റെ വ്യോമയാന വിഭാഗം എയർ ഇന്ത്യയായി മാറി. 1948: യൂറോപ്പിലേക്കുള്ള വിമാനങ്ങളുമായി എയർ ഇന്ത്യ ഇന്റർനാഷണൽ ആരംഭിച്ചു. 1953: എയർ ഇന്ത്യ ദേശസാൽക്കരിച്ചു. 2021: എയർ ഇന്ത്യ ടാറ്റ സൺസ് ലേലത്തിൽ വാങ്ങി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്