വ്യാഴാഴ്‌ച, മെയ്‌ 21, 2026
HealthTop Stories

നിങ്ങൾ ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുന്നവരാണോ ? എങ്കിൽ സൂക്ഷിക്കുക

ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുന്ന ശീലം പലർക്കും ഉണ്ട്. എന്നാൽ ഇത്തരത്തിൽ ഉറങ്ങുന്നവർക്ക് ആരോഗ്യ പഠനങ്ങൾ നൽകുന്ന മുന്നറിയിപ്പ് നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഉച്ചക്ക് ഭക്ഷണം കഴിച്ച് ഉറങ്ങുന്നവരാണെങ്കിലും രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങുന്നവരാണെങ്കിലും ഭക്ഷണത്തിനു ശേഷം ഉടൻ ഉറങ്ങുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴി തെളിയിക്കും.

ഉയർന്ന കലോറിയുള്ള ഫാറ്റ് കൂടിയ ഭക്ഷണങ്ങൾ കഴിച്ച ശേഷമാണു ഉടൻ ഉറങ്ങുന്നതെങ്കിൽ അത് കൂടുതൽ ദോഷം ചെയ്തേക്കും. അത്തരത്തിൽ ഉറങ്ങുന്നത് കൊഴുപ്പ് കത്തിക്കുന്ന പ്രക്രിയ പൂർണ്ണമായും ഇല്ലാതാക്കും. അത് കൊഴുപ്പ് അടിഞ്ഞു കൂടാൻ ഇടയാക്കുകയും താഴെ പറയുന്ന രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.

അസിഡിറ്റി, അമിത വണ്ണം, ഉറക്കത്തിനും ദഹനത്തിനും ക്രമം തെറ്റുക, സ്ട്രോക്ക് , ഹാർട്ട് അറ്റാക്ക് എന്നിവയുണ്ടാകാൻ ഭക്ഷണം കഴിച്ചയുടനുള്ള ഉറക്കം കാരണമാകും.

ഇത്തരം അപകടങ്ങൾ ഒഴിവാക്കാനായി ഉറങ്ങുന്നതിൻ്റെ 2 മുതൽ 4 വരെ മണിക്കൂർ മുംബ് തന്നെ ഭക്ഷണം കഴിക്കുകയാണു ചെയ്യേണ്ടത്. ഒരാൾക്ക് അമിത വിശപ്പ് ഉണ്ടായാൽ അയാൾ ലൈറ്റ് ഫുഡുകൾ കഴിക്കുക. അതേ സമയം ലൈറ്റ് ഫുഡ് കഴിച്ചയുടൻ ഉറങ്ങുന്നതും രാത്രി വൈകിയാകരുത്. കാരണം രാത്രി കൊഴുപ്പ് കത്തുന്ന പ്രക്രിയ വളരെ പതുക്കെയായിരിക്കും.

അതേ സമയം ഉറങ്ങുന്നതിനു മുംബ് ബദാം, കിവി പോലുള്ളവ കഴിക്കാമെന്നും എന്നാൽ അസിഡിക് ഫുഡുകളും ചോക്ളേറ്റുകളും ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്