Tuesday, April 22, 2025
Saudi ArabiaTop Stories

സൗദിയുടെ സ്വപ്ന പദ്ധതിയായ നിയോമിൽ സൗദിയ വിമാനമിറങ്ങി

500 ബില്ല്യൻ ഡോളറിൻ്റെ മുടക്കിൽ പണി പൂർത്തിയാകുന്ന ലോകത്തെ ഏറ്റവും വലിയ സാംബത്തിക പദ്ധതിയായ നിയോമിലെ ശർമ എയർപോർട്ടിൽ സൗദിയയുടെ ആദ്യ യാത്രാ വിമാനങ്ങളിറങ്ങി.

നിയോം പദ്ധതിയുമായി ബന്ധപ്പെട്ട 130 സ്റ്റാഫുകളെയും വഹിച്ച് കൊണ്ടാണു കഴിഞ്ഞ ദിവസം സൗദിയയുടെ രണ്ട് വിമാനങ്ങൾ ലാൻ്റ് ചെയ്തത്. പദ്ധതി ജോലികൾ ഒരു വർഷം പൂർത്തിയാകുന്നതോടനുബന്ധിച്ചുള്ള വാർഷിക മീറ്റിംഗിനാണു സ്റ്റാഫുകൾ എത്തിയത്.

തങ്ങൾ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന പദ്ധതിയുടെ അവസ്ഥ സ്റ്റാഫുകൾക്ക് നേരിട്ടനുഭവിച്ചറിയാനാണു ഈ യാത്ര സംഘടിപ്പിച്ചതെന്ന് നിയോം സി ഇ ഒ നള്മി അൽ നാസർ അറിയിച്ചു.

തബൂക്ക് ഭാഗത്ത് ,ചെങ്കടല്‍ തീരത്ത്, ഈജിപ്ത്, ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെ 26,500 ചതുരശ്ര കിലോമീറ്ററിലാണ് നിയോം പദ്ധതി നടപ്പിലാക്കുന്നത്. നിയോം പദ്ധതിയിലൂടെ സൌദി ഏറ്റവും വലിയ സാമ്പത്തിക, സാമൂഹിക വിപ്ലവത്തിനാണ് തയ്യാറെടുക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം 2025-ഓടെ പൂര്‍ത്തിയാകും.

ലോകത്തിലെ ഏറ്റവും വലിയ സാംബത്തിക പദ്ധതിയാണു നിയോം. സൗദിയും, ജോർദ്ദാനിൻ്റെയും ഈജിപ്തിൻ്റെയും ഏതാനും ഭാഗങ്ങളും ഉൾക്കൊള്ളുന്ന ഈ സാംബത്തിക പദ്ധതിയുടെ ആകെ വിസ്തീർണ്ണം 26,500 കിലോമീറ്ററാണ്. ന്യൂയോർക്ക് സിറ്റിയേക്കാൾ 33 മടങ്ങ് വലിപ്പമാണു നിയോം സിറ്റിക്ക് എന്നത് ഇതിൻ്റെ ബാഹുല്യം എടുത്ത് കാണിക്കുന്നു. സൗദിയിൽ ആണെങ്കിലും നിയോം സിറ്റിക്ക് പ്രത്യേക നിയമ ചട്ടങ്ങളായിരിക്കും ഉണ്ടായിരിക്കുക. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ ദീർഘ വീക്ഷണമാണു നിയോമിൻ്റെ ഉത്ഭവത്തിൻ്റെ പിറകിൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്