തൻ്റെ സഹോദരിയും വൃദ്ധനായ പിതാവും വെള്ളപ്പാച്ചിലിൽ മരിക്കാനിടയായ കാരണം വിശദീകരിച്ച് സൗദി യുവാവ്
സൗദിയിലെ അസീറിലെ വാദി ഷവാസിലുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ പെട്ട് തൻ്റെ വൃദ്ധനായ പിതാവും വിദ്യാർഥിനിയായ സഹോദരിയും മരിക്കാനിടയായ കാരണം സഹോദരൻ സഅദി ഗ്വസാബ് പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കി.
പതിനഞ്ച്കാരിയായ തൻ്റെ സഹോദരി മുനയുടെ സ്കൂളിലേക്ക് 90 വയസ്സായ പിതാവ് മോശം കാലവസ്ഥയിലും പോകുകയായിരുന്നു.
മോശം കാലാവസ്ഥയിൽ താഴ്വര ക്രോസ് ചെയ്യുന്നതിനെക്കുറിച്ച് താൻ പിതാവിനോട് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിതാവ് സഹോദരിയെ കൊണ്ട് വരാനായി പോകാനെടുത്ത തീരുമാനം മാറ്റിയിരുന്നില്ല.
പിതാവ് സഹോദരിയെ തിരികെ കൊണ്ട് വരാൻ പോയപ്പോൾ സ്കൂൾ മാനേജർ മോശം കാലാവസ്ഥയിൽ പിതാവിനോടൊപ്പം അവളെ അയക്കാൻ വിസമ്മിച്ചിരുന്നു. പക്ഷേ പിതാവിൻ്റെ നിർബന്ധം മൂലം അവസാനം മുനയെ പോകാൻ അനുവദിക്കേണ്ടി വന്നു.
എന്നാൽ പിന്നീട് പിതാവിൻ്റെ കാർ ഒഴുക്കിൽ പെട്ട വാർത്തയായിരുന്നു താൻ കേട്ടത്. ഉടനെ താനും മറ്റു ചിലരും കൂടെ സംഭവ സ്ഥലത്ത് എത്തുകയും ഒഴുകിപ്പോകുന്ന കാർ കയർ ഉപയോഗിച്ച് കെട്ടി നിർത്തുകയും ചെയ്തു.
കാറിനുള്ളിൽ തൻ്റെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്താനായി. അടുത്ത ദിവസം താഴ്വരയിൽ നിന്നായിരുന്നു തൻ്റെ സഹോദരിയുടെ മൃതദേഹം കണ്ടെത്തിയത്. ശക്തമായ വെള്ളത്തിൻ്റെ ഒഴുക്ക് അവളെ കാറിൽ നിന്ന് പുറത്തേക്ക് തെറിപ്പിച്ചിരുന്നു.
നേരത്തെ മാധ്യമങ്ങൾ തൻ്റെ പിതാാവും രണ്ട് പെൺകുട്ടികളുമായിരുന്നു കാറിൽ ഉണ്ടായിരുന്നതെന്നും ഒരു കുട്ടിയെ ഇനിയും കണ്ടെത്താനുണ്ടെന്നും വാർത്ത കൊടുത്തിരുന്നു. അത് ശരിയല്ലെന്നും ഒരു സഹോദരി മാത്രമാണു കാറിൽ ഉണ്ടായിരുന്നതെന്നും സഹോദരൻ വ്യക്തമാക്കി. കാർ ഒഴുകുന്നതും സഹോദരനും കൂട്ടരും കയർ ഉപയോഗിച്ച് ബന്ധിക്കുന്നതും കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa