ഇഖാമയും പാസ്പോർട്ടും ഇൻഷൂറൻസ് കാർഡും തൊഴിലുടമ സൂക്ഷിക്കാൻ പാടില്ല
റിയാദ്: തൊഴിലാളിയുടെ ഇഖാമയും പാസ്പോർട്ടും ഇൻഷൂറൻസ് കാർഡും തൊഴിലുടമക്ക് സൂക്ഷിക്കാൻ അനുമതിയില്ലെന്ന് സൗദി തൊഴിൽ മന്ത്രി അംഗീകരിച്ച ഭേദഗതി വരുത്തിയ തൊഴിൽ നിയമം പറയുന്നു.
തൊഴിലാളിയുടെ സമ്മതപത്രമുണ്ടായാൽ പോലും തൊഴിലാളിയുടെ പാസ്പോർട്ട് സൂക്ഷിക്കാൻ തൊഴിലുടമക്ക് പുതിയ തൊഴിൽ നിയമത്തിൽ അനുമതി നൽകുന്നില്ല.
ഇങ്ങനെ പാസ്പോർട്ട് തൊഴിലാളിക്ക് നൽകാത്തത് മനുഷ്യക്കടത്തിൽ പരിഗണിക്കുകയും പാസ്പോർട്ട് നൽകാത്തയാളെ ജയിൽ ശിക്ഷക്ക് വിധേയമാക്കുകയും ചെയ്യുമെന്നും നേരത്തെ പബ്ളിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa