പൊതുജനങ്ങൾക്ക് ആരോഗ്യ വിദ്യാഭ്യാസം നൽകൽ പ്രധാന ലക്ഷ്യമെന്ന് സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം
ജിദ്ദ: പൊതുജനങ്ങളിൽ ആരോഗ്യത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും അറിവില്ലായ്മയും പരിഹരിക്കാൻ ആരോഗ്യ വിദ്യാഭ്യാസം നൽകൽ പ്രധാന ലക്ഷ്യമെന്ന് സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം.
ഇതിനു വേണ്ട പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ഫാർമസിസ്റ്റ് കളോട് ഫോറം പ്രസിഡന്റ് യഹ് യ കാട്ടുകണ്ടത്തിൽ ഉണർത്തി. ‘ഫാർമസിസ്റ്റ് നൽത്തഖി’ 2022 ൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദിയിലെ എല്ലാ പ്രവിശ്യകളിൽ നിന്നുമുള്ള പ്രതിനിധികളും കുടുബങ്ങളും പങ്കെടുത്ത പരിപാടി
ഡോ. അഹ്മദ് ആലുങ്ങൽ (എക്സി ഡയറക്ടർ അബീർ ഗ്രൂപ്പ്) ഉൽഘാടനം നിർവഹിച്ചു. ശിഫ ജിദ്ദ മാനേജിങ് ഡയറക്ടർ അബ്ദുറഹ്മാൻ മുഖ്യാതിഥിയായ പരിപാടിയിൽ സുൽത്താൻ ആഷിക് ‘നൽത്തഖി ടാക്’ നടത്തി. വി പി ശറഫുദ്ധീൻ (മാനേജിങ് ഡയറക്ടർ ഏഷ്യൻ പോളിക്ലിനിക്), കബീർ കൊണ്ടോട്ടി, ഡോ. നസീർ മാളിയേക്കൽ, ഡോ. ഷബ്ന കോട്ട, മുഹമ്മദ് സാഫിൽ, ഷമീം എന്നിവർ സംസാരിച്ചു. യൂനുസ് മണ്ണിശ്ശേരി അവതാരകനായിരുന്നു.
ആരോഗ്യപരമായും സാമ്പത്തികമായും, ജോലി സംബന്ധമായും വെല്ലുവിളി നേരിട്ട കൊറോണ കാലത്ത് പൊതുജനങ്ങൾക്ക് ആശ്വാസമായ സൗജന്യ സേവനങ്ങൾക്ക് മലയാളി ഹോസ്പിറ്റലുകളെയും പോളിക്ലിനിക്കുകളെയും ഫാർമസിസ്റ്റ് ഫോറം അഭിനന്ദിച്ചു. ഡോ. അബൂബക്കർ സിദ്ധീഖ് സ്വാഗതവും
ശിഹാബ് കൂളാപറമ്പിൽ നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa