ജോലിയിൽ നിന്ന് രാജി വെച്ച് മാസങ്ങൾക്ക് ശേഷം സർവീസ് മണി ആവശ്യപ്പെടാമോ
ഒരു ജീവനക്കാരൻ ജോലിയിൽ നിന്ന് രാജി വെച്ച് മാസങ്ങൾക്ക് ശേഷം അയാളുടെ സർവീസ് മണി ആവശ്യപ്പെടാമോ എന്ന സംശയത്തിനു സൗദി നീതിന്യായ മന്ത്രാലയം മറുപടി നൽകി.
2017 ജനുവരിയിൽ ജോലി രാജി വെച്ച ഒരു ഡോക്ടർ ഇത്തരത്തിൽ പണം ലഭിക്കുന്നതിനു പരാതി നൽകാൻ വകുപ്പുണ്ടോ എന്ന് സംശയം ആരാഞ്ഞതിനാണു മന്ത്രാലയം വിശദീകരണം നൽകിയത്.
തൊഴിലാളി തൻ്റെ ജോലി രാജി വെച്ച് 12 മാസം കഴിഞ്ഞാൽ സർവീസ് തുക ലഭിക്കുന്നതിനു പഴയ തൊഴിലുടമക്കെതിരെ പരാതി നൽകാൻ വകുപ്പില്ലെന്നും എങ്കിലും പരാതിക്കാരനു തൊഴിലുടമയുമായി കരാറോ വ്യക്തമായ കാരണങ്ങളോ ഉണ്ടെങ്കിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ ആവശ്യപ്പെടാവുന്നതുമാണെന്നായിരുന്നു മന്ത്രാലയം വ്യക്തമാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa