Saturday, November 23, 2024
Health

തണുപ്പ് കാലത്ത് ശരീരത്തിൻ്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണവും പാനീയങ്ങളും നിർദ്ദേശിച്ച് സൗദി സ്പെഷ്യലിസ്റ്റ്

ശൈത്യ കാലത്ത് ശരീരത്തിൻ്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനു സഹായകരമായ ചില ഭക്ഷണ പാനീയങ്ങളെക്കുറിച്ച് സൗദി ഫാർമക്കോളജി പ്രൊഫസർ ഡോ:ജാബിർ ഖഹ്താനി ഓർമ്മപെടുത്തുന്നു.

പാനീയങ്ങളിൽ ഇഞ്ചി, കറുവപ്പട്ട, ചെമ്പരത്തി, തുളസി, തക്കോലം, ജീരകം, ജമന്തി പൂവ്, മല്ലി എന്നിവ ചേർക്കുന്നത് ഗുണം ചെയ്യും.

അതോടൊപ്പം ഗ്രേപ് ഫ്രൂട്ട്, ഓറഞ്ച്, ലെമൺ, മധുരനാരങ്ങ പോലോത്തതും കിവി, തക്കാളി, റെഡ് ചില്ലി, ഗ്രീൻ ചില്ലി, ക്യാരറ്റ് എന്നിവയും കഴിക്കണമെന്നും അവ ആൻ്റി ഓക്സിഡൻ്റും അണു നശീകാരിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

റൊറ്റാന ഗൽഫിലെ യാ ഹലാ എന്ന പ്രോഗ്രാമിലായിരുന്നു പ്രതിരോധ ശേഷി വർദ്ധിപ്പികുന്നതിനു സഹായകരമായ ഭക്ഷണപാനീയങ്ങളെക്കുറിച്ച് ഡോ:ജാബിർ നിർദ്ദേശിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്