തടി കുറക്കുന്നയാളുടെ ശരീരത്തിലെ കൊഴുപ്പ് എങ്ങനെയാണ് പുറത്ത് പോകുന്നത്?
ഒരാളുടെ തടി കുറയുന്ന സമയം അയാളുടെ ശരീരത്തിലുണ്ടാകുന്ന കൊഴുപ്പ് എങ്ങനെയാണ് പുറത്ത് പോകുന്നത് എന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്.
ഈ സംശയത്തിനു മറുപടി നൽകുകയാണു ത്വൈബ യൂണിവേഴ്സിറ്റിയിലെ എക്സർസൈസ് ഫിസിയോളജി അസോസിയേറ്റ് പ്രൊഫസർ ഡോ: മുഹമ്മദ് അൽ അഹ്മദി.
ശരീരത്തിലെ 86 ശതമാനം കൊഴുപ്പും ശ്വാസനം നടത്തുംബോൾ കാർബൺ ഡയോക്സൈഡ് ആയി പുറന്തള്ളുകയാണു ചെയ്യുന്നത് എന്നാണ് ഒരു സംഘം ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത് എന്ന് പ്രൊഫസർ പറയുന്നത്.
ബാക്കിയുള്ള കൊഴുപ്പുകൾ മൂത്രത്തിലൂടെയോ വിയർപ്പിലുടേയോ പുറംതള്ളുകയോ ശരീരം ഉപയോഗിക്കുകയോ ചെയ്യുന്നു.
അതേ സമയം വെറുതെ ഇരുന്ന് ശ്വാസം പുറത്ത് വിട്ടത് കൊണ്ട് കൊഴുപ്പ് കുറയും എന്ന് അർഥമില്ല.
അതേ സമയം കൊഴുപ്പിന്റെ രാസബന്ധങ്ങൾ തകർക്കാനും പിന്നീടത് ശ്വസനത്തിലൂടെ പുറത്തുവരാനും പേശി കോശങ്ങൾക്ക് പ്രവർത്തിക്കേണ്ടതുണ്ട് എന്നും പ്രൊഫസർ അഹ്മദി വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa