Sunday, April 6, 2025
HealthSaudi ArabiaTop Stories

ഉറക്കമില്ലായ്‌മ കാരണമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി ആരോഗ്യ മന്ത്രാലയം; നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ടത്

ഉറക്കമില്ലായ്‌മ കാരണം ശരീരത്തിനുണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അമിതമായി ഉറക്കമിളക്കുന്നത് ഹൃദയത്തെ തകരാറിലാക്കുന്നതിനു കാരണമാകുന്ന രാസ പദാർത്ഥങ്ങൾ ഉദ് പാദിപ്പിക്കുനതിലേക്ക് നയിക്കും.

അതോടൊപ്പം ഉറക്കമിളക്കുന്നത് പൊണ്ണത്തടിക്ക് കാരണമായേക്കും. ലെപ്റ്റിൻ ഹോർമോൺ ഉത്പാദിപ്പിക്കുന്നത് കുറക്കും.

നല്ല ഉറക്കം ലഭിക്കാനായി, കഫൈൻ അടങ്ങിയ പാനീയങ്ങൾ കിടക്കുന്നതിനു മുംബ് ഒഴിവാക്കണം. രാത്രി ഹെവി ഫുഡ് ഒഴിവാക്കണം, ഉറങ്ങുന്ന സമയവും ഉണരുന്ന സമയം എന്നും കൃത്യമായിരിക്കുക.

വെളിച്ചം തട്ടി ഉണരുന്നത് ഒഴിവാക്കാനായി കട്ടിയുള്ളതും ഡാർക്ക് കളറുമായാതായ കർട്ടനുകൾ ഉപയോഗിക്കുകയും കണ്ണ് മൂടുകയും ചെയ്യുക.

ഉറങ്ങുന്നതിനു മുംബ് ഒരു മണിക്കൂർ മുംബ് ചെറിയ ചൂട് വെള്ളത്തിൽ കുളിക്കുക. ശബ്ദം കുറക്കാനായി ഇയർ പ്ളഗുകൾ ഉപയോഗിക്കാം. പുസ്തകം വായിക്കുകയും ചെയ്യുക.

ടിവി കാണുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ബെഡ് റൂമിലെത്തിയാൽ ഒഴിവാക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്