Saturday, November 23, 2024
IndiaTop Stories

ഒരാഴ്ച കഴിഞ്ഞാൽ ഇന്ത്യയിലെ എണ്ണ വിലയിൽ എത്ര വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട് ? നിരീക്ഷണം ഇങ്ങനെ

അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില കുതിച്ചുയർന്ന സാഹചര്യത്തിൽ ഒരാഴ്ചക്ക് ശേഷം രാജ്യത്തെ ഇന്ധന വിലയിൽ ഉണ്ടായേക്കാവുന വിലക്കയറ്റത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങൾ സൂചന നൽകുന്നു.

അഞ്ച് സ്റ്റേറ്റുകളിലെ ഇലക്ഷനോടനുബന്ധിച്ച് എണ്ണ വില കൂട്ടാതിരിക്കുകയായിരുന്നു ദേശീയ എണ്ണക്കംബനികൾ ഇത് വരെ.

എന്നാൽ ഇലക്ഷനുകൾ അവസാനിക്കുന്നതോടെ ഒരാഴ്ച കഴിഞ്ഞാൽ.എണ്ണ വിലയിൽ വലിയ വർദ്ധനവിനായിരിക്കും രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ട്.

മാർച്ച് 16 ഓട് കൂടി പെട്രോൾ ഡീസൽ വില ലിറ്ററിനു 12 രൂപ വർദ്ധിക്കാൻ സാധ്യതയുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസത്തിനനുസരിച്ച് തുടർന്നും എണ്ണ വിലയിൽ മാറ്റങ്ങൾ സംഭവിക്കും.

അതേ സമയം റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിനു 120 ഡോളറിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്