Monday, November 11, 2024
Saudi ArabiaTop Stories

ഓരോ അധിക ദിവസത്തിനും 100 റിയാൽ വീതം പിഴ ; സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ കുടുംബാംഗങ്ങളെ കൊണ്ട് പോയവരും മറ്റും ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

സൗദി ടൂറിസ്റ്റ് വിസാ കാലാവധി സംബന്ധിച്ച് നിരവധി പ്രവാസികൾ വലിയ തെറ്റിദ്ധാരണകൾ വെച്ച് പുലർത്തുന്നുണ്ടെന്ന് ചില ട്രാവൽ ഏജന്റുമാർ അറേബ്യൻ മലയാളിയെ അറിയിച്ചു.

പലരും കരുതിയിട്ടുള്ളത് മറ്റു ഫാമിലി, ബിസിനസ് വിസിറ്റ് വിസകൾ പോലെ സൗദിയിൽ നിന്ന് പുറത്ത് പോയി തിരികെ വന്നാൽ താമസ കാലാവധി നീട്ടി ലഭിക്കുന്നത് പോലെ ടൂറിസ്റ്റ് വിസക്കും ലഭിക്കും എന്നാണ്.

എന്നാൽ ടൂറിസ്റ്റ് വിസാ നിയമം ബിസിനസ് വിസിറ്റ്, ഫാമിലി വിസിറ്റ് എന്നിവയിൽ നിന്ന് വ്യത്യസ്തമാണെന്നോർക്കുക. ടൂറിസ്റ്റ് വിസയെ സംബന്ധിച്ച ചില വസ്തുതകൾ താഴെ കൊടുക്കുന്നു.

ഒരു വർഷത്തെ വാലിഡിറ്റിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിൽ ഒരാൾക്ക് സൗദിയിൽ ആകെ താമസിക്കാൻ സാധിക്കുന്നത് 90 ദിവസമാണ്.

ഒരു വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ 90 ദിവസം ഉപയോഗപ്പെടുത്താം.

ആകെയുള്ള 90 ദിവസത്തിനുള്ളിൽ എത്ര തവണ പുറത്ത് പോയി വന്നു എന്നതൊന്നും പരിഗണിക്കില്ല. ഒരു വർഷത്തിനുള്ളിൽ ആകെ 90 ദിവസം ഏതെങ്കിലും സമയം ഉപയോഗപെടുത്താം എന്നാണ് വസ്തുത.

ഒരാൾ ഒരു വർഷത്തിനുള്ളിൽ 90 ദിവസത്തിലധികം സൗദിയിൽ കഴിഞ്ഞാൽ അധികം താമസിച്ച ഓരോ ദിവസത്തിനും 100 റിയാൽ വീതം പിഴ അടച്ചാൽ മാത്രമേ പിന്നീട് സൗദി വിടാൻ സാധിക്കുകയുള്ളൂ.

ഇത്തരത്തിൽ പലരും നാട്ടിലേക്ക് പോകാൻ പിഴ അടച്ച  അനുഭവങ്ങൾ സൗദി ട്രാവൽ മേഖലയിൽ പരിചയ  സംബന്നരായ ചില ട്രാവൽ ഏജന്റുമാർ അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചിട്ടുണ്ട്.

ചുരുക്കത്തിൽ ഒരു വർഷ വാലിഡിറ്റിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിൽ സൗദിയിൽ ഒരാൾ പ്രവേശിച്ചാൽ ആകെ 90 ദിവസം മാത്രമേ അയാൾക്ക് സൗദിയിൽ കഴിയാൻ സാധിക്കുകയുള്ളു.അതേ സമയം പ്രസ്തുത 90 ദിവസം ഒരു വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം.

എന്നാൽ ഫാമിലി, ബിസിനസ്- മൾട്ടി വിസിറ്റ് വിസയിൽ പോകുന്നവർക്ക് ഈ കാലാവധി പ്രശ്നമില്ല. അവർക്ക് ഒരു വർഷം വരെയോ വിസയിൽ സൂചിപ്പിച്ച കാലാവധി വരെയോ സൗദിയിൽ മൾട്ടി എൻട്രിയിൽ പ്രവേശിച്ചും നിശ്ചിത സമയത്ത് പുറത്ത് പോയും എല്ലാം ഒരു വർഷം വരെ സൗദിയിൽ കഴിയാൻ അവസരമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്