Monday, September 23, 2024
Kuwait City

കരിപ്പൂർ വിമാനത്താവളത്തോടുള്ള വിവേചനം; കുവൈത്ത് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.

കണ്ണൂർ എയർപോർട്ടിന് മാത്രം നികുതിയിളവ് നൽകുകയും പൊതുമേഖലാ സ്ഥാപനമായ കോഴിക്കോട് / കരിപ്പൂർ വിമാനത്താവളത്തിനോട് വിവേചനം കാണിക്കുകയും ചെയ്യുന്നത് വഴി മലബാറിലെ പ്രവാസികളുടെ പ്രധാന ആശ്രയമായ കരിപ്പൂരിനെ തകർക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് കുവൈത്ത് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.

ഇത്തരം വിവേചനം ഉടൻ അവസാനിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തുടർച്ചയായ കേന്ദ്ര അവഗണനകൾക്കു ശേഷം മികച്ച നിലയിലേക്ക് വന്നു കൊണ്ടിരിക്കുമ്പോൾ അതിനു തുരങ്കം വെക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ഇപ്പോഴത്തെ നടപടി മൂലം സർവീസ് തുടങ്ങിയതും തുടങ്ങാനിരിക്കുന്നതുമായ പല വിമാന കമ്പനികളും തീരുമാനം പുന:പരിശോധിക്കുന്നതായി മനസ്സിലാക്കുന്നു.

കരിപ്പൂരിനോടുള്ള ഈ വിവേചനത്തിനെതിരെ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുകയും മലബാറിനോടുള്ള ഇത്തരം അനീതികളിൽ നിന്നും സംസ്ഥാന സർക്കാർ ഉടൻ പിൻവാങ്ങണമെന്നും ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹമീദ് മൂടാൽ, ജനറൽ സെക്രട്ടറി ഫഹദ് പൂങ്ങാടൻ ട്രഷറർ അയ്യൂബ് പുതുപ്പറമ്പ് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q