തീവ്രവാദ പ്രവർത്തനങ്ങൾക്ക് ബഹ്രൈനി പൗരന്മാർക്ക് ശിക്ഷ വിധിച്ചു
മനാമ: രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മൂന്ന് ബഹ്റൈനി പൗരന്മാര്‍ക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിക്കും മൂന്നാം പ്രതിക്കും 10 വര്‍ഷം വീതം തടവും രണ്ടാം പ്രതിക്ക് ഏഴ് വര്‍ഷം തടവുമാണ് ശിക്ഷ. തടവ് ശിക്ഷയ്ക്ക് പുറമെ ഒന്നാം പ്രതി 600 ദിനാറും മൂന്നാം പ്രതി 500 ദിനാറും പിഴയും നൽകണം.
ഒരു പ്രതിയെ മാത്രമാണ് ഇത് വരെ പിടികൂടാന്‍ സാധിച്ചത്. ബാക്കിയുള്ള രണ്ട് പ്രതികൾ ഇറാഖിലേക്ക് കടന്നതായാണ് റിപ്പോർട്ട്. ഇവരുടെ അസാന്നിദ്ധ്യത്തിലാണു ശിക്ഷ വിധിക്കുകയായിരുന്നു. പ്രതികളുടെ പൗരത്വം റദ്ദാക്കിയിട്ടുണ്ട്.
രാജ്യത്തിനകത്ത് ബോംബാക്രമണം നടത്തുകയും ബോംബ് നിർമ്മിക്കാനുള്ള വസ്തുക്കൾ കൈമാറുകയും
ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ വധിക്കാനായി പദ്ധതിയിടുകയും ചെയ്തു എന്നതാണു കേസ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa