Tuesday, November 26, 2024
Saudi ArabiaTop Stories

ചൂട് കാലത്ത് കാറിന്റെ ഇന്ധന ടാങ്ക് ഫുൾ ആക്കിയാൽ അപകടമുണ്ടോ? സൗദി ഉപഭോക്തൃ സംരക്ഷണ സമിതി പ്രതികരിച്ചു

കാറിന്റെ ഇന്ധന ടാങ്ക് പൂർണമായി നിറച്ചാൽ, പ്രത്യേകിച്ച് വേനൽക്കാല ദിവസങ്ങളിൽ അപകട സാധ്യതയുണ്ടോയെന്ന ചോദ്യത്തിനു സൗദി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ മറുപടി.നൽകി.

സൗദി റെഗുലേഷൻ “Gso SASo 24” അനുസരിച്ച് ഇന്ധന ടാങ്ക് രൂപകൽപ്പന ചെയ്യേണ്ടത് അതിന്റെ ശേഷിയുടെ 2.5% ഭാഗം ശൂന്യമായ ഇടം ഉൾപ്പെടുത്തിയായിരിക്കണം.

അത് കൊണ്ട് തന്നെ  കാറിന്റെ ഇന്ധന ടാങ്ക് അതിന്റെ പൂർണ്ണ ശേഷിയിൽ നിറയ്ക്കാൻ കഴിയില്ലെന്ന് അസോസിയേഷൻ സൂചിപ്പിച്ചു.

അതോടൊപ്പം,സ്പെസിഫിക്കേഷനുകളിലും മാനദണ്ഡങ്ങളിലും അനുവദനീയമായ അളവിൽ ടാങ്ക് നിറയ്ക്കുന്നത് അപകടകരമല്ലെന്ന് സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷൻ സ്ഥിരീകരിക്കുന്നു.

കാരണം ഇന്ധന ടാങ്കുകൾ സാധാരണയായി പരമാവധി താപനിലയും സമ്മർദ്ദവും താങ്ങാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ടാങ്കിനുള്ളിൽ ഒരു സന്തുലിതാവസ്ഥ നില നിർത്തുന്നതിനായി ഇന്ധന നീരാവി കളഞ്ഞു മർദ്ദം കുറയ്ക്കുന്നതിനുള്ള വാൽവുകളും സജ്ജീകരിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്