Monday, November 25, 2024
Jeddah

അഡ്വ: പി.എം.എ സലാം ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ സന്ദർശിച്ചു.

ജിദ്ദ: ധാർമിക മൂല്യങ്ങളിൽ അധിഷ്ടിതമായ ഒരു തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന രൂപത്തിൽ മതവിദ്യാഭ്യാസം നൽകുന്നതിലും മത ബോധം വളർത്തുന്നതിലും ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ പ്രവർത്തകർ കാണിക്കുന്ന ഔത്സുക്യം ശ്ലാഘനീയമാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി അഡ്വ: പി.എം.എ സലാം പ്രസ്താവിച്ചു.

സെന്ററിന്റെ പ്രവർത്തനങ്ങൾ ജിദ്ദ പ്രവാസിയായ കാലം മുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും, ആദ്യ കാലഘട്ടത്തിൽ ശബാബ് കോപ്പികൾ സൈക്ലോസ്റ്റൈൽ ഉപയോഗിച്ചും പിന്നീട് ഫോട്ടോ കോപ്പി എടുത്തും ജിദ്ദയിലെ വിവധ ഭാഗങ്ങളിൽ വിതരണം ചെയ്തതുൾപ്പെടെയുള്ള പ്രവർത്തകരുടെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ ഇന്നും സ്മൃതിമണ്ഡലത്തിലുണ്ടെന്നും പി.എം.എ സലാം പറഞ്ഞു. വ്യത്യസ്ഥ കാലഘട്ടത്തിലായി ഇത് മൂന്നാം തവണയാണ് പി.എം.എ സലാം ഇന്ത്യൻ ഇസ്ലാഹി സെന്റർ സന്ദർശിക്കുന്നത്.

ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ സെന്റർ ഭാരവാഹികളും പ്രവർത്തകരുമായ അബ്ദുൽ ഗഫൂർ വളപ്പൻ, ഷക്കീൽ ബാബു, സലാഹ് കാരാടൻ, ജരീർ വേങ്ങര, കെ.സി മൻസൂർ, ജൈസൽ, റഷാദ് കരുമാറ, ലിയാഖത്ത് അലി ഖാൻ, റിൻഷാദ് നെച്ചിമണ്ണിൽ , ഷംസീർ, മുജീബ്റഹ്‌മാൻ സ്വലാഹി തുടങ്ങിയവർ പി. എം. എ സലാമിനെ സ്വീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa