സൗദി രാജാവിനെയോ കിരീടാവകാശിയെയോ അധിക്ഷേപിച്ചാൽ തടവ്
സൗദി രാജാവിനെയോ കിരീടാവകാശിയേയോ നീതി നടപ്പാക്കുന്ന വിഷയങ്ങളിലും മതപരമായ കാര്യങ്ങളിലും മോശമായി ചിത്രീകരിക്കുന്നവർക്ക് അഞ്ച് വർഷം മുതൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. സൗദി മന്ത്രി സഭ അംഗീകരിച്ച പുതിയ നിയമാവലിയിലാണു ഇത് വെളിവാക്കുന്നത്.
ഭീകരാക്രമണങ്ങൾ ലക്ഷ്യം വെച്ച് വിവിധ മേഖലകളിൽ പരിശീലനം നേടുന്നവർക്കും നൽകുന്നവർക്കും പത്ത് മുതൽ ഇരുപത് വർഷം വരെ തടവ് പുതിയ നിയമം അനുശാസിക്കുന്നുണ്ട്.
ഭീകരർക്ക് സ്ഫോടനങ്ങൾക്ക് ആവശ്യമായ വസ്തുക്കളും മറ്റു രേഖകളും എത്തിച്ച് കൊടുക്കുന്നവർക്ക് 10 മുതൽ 30 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. സഹായങ്ങളും അഭയവുമെല്ലാം നൽകുന്നവർക്ക് 10 വർഷം മുതൽ 20 വർഷം വരെയാണു തടവ് ശിക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa