ഏറ്റവും കൂടുതൽ വരുമാനം ലെവിയിൽ നിന്ന്; കഴിഞ്ഞ ഒരു വർഷത്തെ വരുമാനം വെളിപ്പെടുത്തി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം
2021ൽ 34.7 ബില്യൺ റിയാലിന്റെ സാമ്പത്തിക വരുമാനം നേടിയതായി സൗദി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു.
ആകെ വരുമാനത്തിൽ ബഹു ഭൂരിഭാഗവും വിദേശ തൊഴിലാളികളുടെ മേൽ തൊഴിലുടമ നൽകേണ്ട ലെവിയിൽ നിന്നുള്ളതായിരുന്നു.
ലെവി, വർക്ക് പെർമിറ്റ്, താത്ക്കാലിക വർക്ക് പെർമിറ്റ് എന്നിവയിലൂടെ മാത്രം ലഭിച്ചത് 27.5 ബില്യൺ റിയാൽ ആണെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രതിവർഷം ഒരു തൊഴിലാളിക്ക് 1000 റിയാൽ എന്ന തോതിൽ ഇഷ്യു ചെയ്ത താത്ക്കാലിക വർക്ക് പെർമിറ്റിൽ നിന്ന് 41.8 മില്യൺ റിയാൽ വരവുണ്ട്.
തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പിഴയിൽ നിന്നുള്ള ആകെ വരുമാനം 581 മില്യൺ റിയാലാണ്. നിതാഖാത് സെറ്റിൽമെന്റ് വരുമാനം 38.2 മില്യൺ റിയാൽ ആണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa