Sunday, November 24, 2024
Saudi ArabiaTop Stories

പ്രാർഥനയോടെ ലോകം; 11 മണിക്കൂർ നീളുന്ന സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്ത്രക്രിയ ആരംഭിച്ചു

LATEST:സയാമീസ് ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ പൂർത്തിയായി; ഓപറേഷൻ തീയേറ്ററിൽ നിന്ന് പുറത്തിറക്കിയ കുഞ്ഞിനെ ചുംബിച്ച് സന്തോഷം പ്രകടിപ്പിച്ച് മാതാപിതാക്കൾ;വീഡിയോ കാണാം❗👇
https://arabianmalayali.com/2022/07/28/40975/

സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം യമനീസ് സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയെയും വേർതിരിക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചു.

റിയാദിലെ നാഷണൽ ഗാർഡിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് ഏദൻ ഗവർണറേറ്റിൽ നിന്നുള്ള ഇരട്ടകളെ വേർപ്പെടുത്തുന്ന ഓപ്പറേഷൻ നടക്കുന്നത്.

റോയൽ കോർട്ടിലെ ഉപദേശകനും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറും മെഡിക്കൽ ആൻഡ് സർജിക്കൽ ടീം തലവനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഹയുടെ നേതൃത്വത്തിൽ ആണ് ശസ്ത്രക്രിയ നടക്കുന്നത്.

ഏകദേശം 11 മണിക്കൂർ എടുക്കുന്ന ശസ്ത്രക്രിയ 6 ഘട്ടങ്ങളിലായാണ് നടത്തുന്നത്. ടെക്നീഷ്യൻമാർക്കും നഴ്സിംഗ് കേഡർമാർക്കും പുറമെ 28 ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും ശസ്ത്രക്രിയയിൽ ഭാഗമാകുന്നുണ്ട്.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാകുന്ന വാർത്ത കേൾക്കാനായി ലോകം പ്രാർഥനയോടെ കാത്തിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്