ബഹ്‌റൈനിൽ റോഡ് നിയമങ്ങൾ പാലിച്ചവർക്ക് സമ്മാനം
റോഡ് സുരക്ഷാവബോധം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി ട്രാഫിക് വിഭാഗം നിയമങ്ങൾ പാലിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ട്രാഫിക് ഡിപ്പാർട്ട്മെൻ്റിൻ്റെ കാമറകൾ വഴിയാണു അർഹരായവരെ കണ്ടെത്തിയത്. വിജയികൾക്ക് 20 ബഹ്രൈൻ ദിനാറിൻ്റെ ഷുക്രൻ പെട്രോൾ കാർഡ് സമ്മാനമായി നൽകി.
ഗതാഗത നിയമങ്ങൾ ലംഘിക്കാത്തവർക്കും പിഴ ചുമത്തപ്പെടാത്തവർക്കുമാണു സമ്മാനം ലഭിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa