“പാർക്കിംഗ് കസ്റ്റമേഴ്സിനു മാത്രം” എന്ന ബോർഡ് സ്ഥാപിക്കുന്നവർക്ക് മുന്നറിയിപ്പ്
മദീന: പൊതു സ്ഥലത്ത് പാർക്കിംഗ് റിസർവ് ചെയ്യുന്നതിനെതിരെയും പൊതു സ്ഥലത്ത് തങ്ങളുടെ ഉപയോക്താക്കൾക്ക് മാത്രം പാർക്കിംഗ് അനുവദിക്കുന്നതിനെതിരെയും മദീന അൽ മുനവ്വറ മുനിസിപ്പാലിറ്റി കടയുടമകൾക്ക് മുന്നറിയിപ്പ് നൽകി.
പൊതു സ്ഥലത്ത് ഭിന്ന ശേഷിക്കാർക്കുള്ള പാർക്കിംഗ് മാത്രമേ റിസർവ് ചെയ്യാൻ പാടുള്ളൂ. ബാക്കിയുള്ള റിസർവിംഗ് പ്രവർത്തനങ്ങൾ നിയമ വിരുദ്ധമാണ്.
പൊതുസ്ഥലത്ത് പാർക്കിംഗ് റിസർവ് ചെയ്യുന്ന സ്ഥാപനങ്ങൾക്ക് 3000 റിയാൽ ആണ് പിഴ ചുമത്തുക.
ചില കടക്കാർ പൊതു സ്ഥലങ്ങളിൽ കൈയേറി പാർക്കിംഗ് തങ്ങളുടെ കസ്റ്റമേഴ്സിനു മാത്രം എന്ന ബോർഡ് സ്ഥാപിക്കാറുണ്ട്.
ഇത്തരം നടപടികൾ കണ്ടാൽ ബലദീ അപ്ലികേഷനിൽ അത് റിപ്പോർട്ട് ചെയ്യണമെന്നും പൊതുസ്ഥലം എല്ലാവർക്കും ഉപയോഗിക്കാനുള്ളതാണെന്നും മുനിസിപാലിറ്റി ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
