Monday, November 25, 2024
HealthTop Stories

വൃക്കയെ സംരക്ഷിക്കാൻ ജീവിതത്തിൽ പാലിക്കേണ്ട 10 കാര്യങ്ങൾ

കിഡ്‌നിയെ സംരക്ഷിക്കാനുള്ള 10 സുവർണ്ണ ശീലങ്ങൾ പിന്തുടരാനും കിഡ്നി തകരാറിന് കാരണമാകുന്ന ഘടകങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും സൗദി ആരോഗ്യ മന്ത്രാലയം എല്ലാ വിഭാഗം ആളുകളോടും  ആഹ്വാനം ചെയ്തു. 10 കാര്യങ്ങൾ താഴെ വിവരിക്കുന്നു.

1.ആഴ്ചയിൽ കുറഞ്ഞത് 150 മിനുട്ടെങ്കിലും സ്ഥിരമായി വ്യായാമം ചെയ്യുക.

2. പ്രതിദിനം രണ്ട് ലിറ്റർ എന്ന തോതിൽ ആവശ്യത്തിന് ദ്രാവകങ്ങൾ പാനം ചെയ്യുക.

3. ആരോഗ്യകരമായ ഭക്ഷണം, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ദിവസവും കഴിക്കുക.

4. ഉപ്പ്, പഞ്ചസാര, സോഡ എന്നിവയുടെ ഉപഭോഗം കുറക്കുക.

5. അനുയോജ്യമായ ശരീര ഭാരം നിലനിർത്തുക.

6. രക്തസമ്മർദ്ദം ഇടയ്ക്കിടെ പരിശോധിക്കുന്നത് ഉറപ്പാക്കുക.

7. പ്രമേഹമില്ലാത്ത ആളുകളാണെങ്കിലും വർഷത്തിൽ ഒരിക്കലെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക.

8. പുകവലി ഒഴിവാക്കുക.(പുകവലി വൃക്കകൾക്ക് ഹാനികരമായ ഓക്സിഡൻറുകളുടെ അളവ് വർദ്ധിപ്പിക്കുകയും വൃക്കസംബന്ധമായ ധമനികളിൽ തടസ്സമുണ്ടാക്കുകയും കിഡ്നി ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു).

9. വേദനസംഹാരികൾ, നാടൻ മരുന്നുകൾ, പേശികളെ വളർത്തുന്ന പ്രോട്ടീൻ ഉൽപന്നങ്ങൾ എന്നിവയുടെ അമിതമായ ഉപയോഗം ഒഴിവാക്കുക.

10. കിഡ്നിയുടെ പ്രവർത്തനക്ഷമത ഉറപ്പ് വരുത്താൻ പ്രതിവർഷം ചെക്കിംഗ് നടത്തുക ( പ്രത്യേകിച്ച് പ്രഷർ, ഷുഗർ, പൊണ്ണത്തടി എന്നിവയുള്ളവരും കുടുംബത്തിൽ ആർക്കെങ്കിലും വൃക്ക തകരാർ ഉള്ളവരും ജനിതക തകരാർ ഉള്ളവരും ചെക്കിംഗ് നടത്തുന്നതിൽ മടി കാണിക്കാതിരിക്കുക).

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്