ജീവിത വിജയത്തിലേക്കെത്താന്‍ എളുപ്പ വഴികളില്ല – ഡോ: അലക്‌സാണ്ടര്‍ ജേക്കബ്
ദമാം: ജീവിത വിജയം വരിക്കണമെങ്കില്‍ കുറുക്ക് വഴികളില്ലെന്നും ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ വിജയം നേടാന്‍ സാധിക്കുകയുള്ളൂവെന്ന് മുന്‍ ജയില്‍ ഡി ജി പിയും പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും കൂടിയായഡോ: അലക്‌സാണ്ടര്‍ ജേക്കബ് (ഐ പി എസ്) പറഞ്ഞു. ദമാം ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് അസോസിയേഷന്‍ (ഡിസ്പാക്) സംഘടിപ്പിച്ച ‘കി ടു സക്‌സസ്’ എന്ന ശിര്‍ഷകത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികളും രക്ഷിതാക്കളും സന്നിഹിതരയായ വന്‍ സദസിനെ സാക്ഷിയാക്കിഡോ: അലക്‌സാണ്ടര്‍ ജേക്കബ് രണ്ട് മണിക്കൂറിലധികം സമയം പ്രമുഖരുടെ ജീവിതവും പ്രശസ്തരുടെ പുസ്തകത്തില്‍ നിന്നുള്ള ഉദ്ദരണികളും അവതരിപ്പിച്ചാണ് ജീവിത വിജയത്തെ ആസ്പദമാക്കി പ്രഭാഷണം നിര്‍വ്വഹിച്ചത്. കുട്ടികള്‍ക്ക് വിജയത്തേയും പരാജയത്തേയും നേരിടാന്‍ സാധിക്കണം. വിജയം തലക്ക് പിടിക്കാനോ പരാജയം ഹ്യദയത്തെ നോവിക്കാനോ പാടില്ല. 18 വയസിന് മുമ്പ് തന്നെ കുട്ടികള്‍ താന്‍ ആരാവണമെന്ന് തീരുമാനിക്കണം. ജീവിതത്തില്‍ ആരാകണമെന്ന് അഗ്രഹിക്കുകയും മരിക്കുന്നതിന് മുമ്പ് ആ ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോള്‍ മാത്രമേ ജീവിത വിജയം നേടാനാകു. നാല് ഗുണങ്ങള്‍ ജീവിതത്തില്‍ ഉണ്ടെങ്കില്‍ ജീവിത വിജയം നേടാനാകുമെന്ന് അലക്‌സാണ്ടര്‍ വിശദീകരിച്ചു.രക്ഷിതാക്കളുടേയും പഠിപ്പിക്കുന്ന അധ്യാപകരുടേയും സഹായം ഇതിന് അനിവാര്യമാണ്. ലക്ഷ്യബോധം ഉയരത്തിലുള്ളതും ദൈവ നിശ്ചയിച്ചതിനെ സ്വീകരിക്കുകയും വേണം. ജോലിയിലും വിവാഹത്തിലും സംത്യപ്തി നേടുമ്പോള്‍ മാത്രമാണ് മനുഷ്യന് സന്തോഷമുണ്ടാകുകയുള്ളൂ. വ്യക്തമായ പ്ലാനിംഗും ഈശ്വര വിശ്വാസവും നമ്മുടെ ജീവിതത്തിന് ബലമേകും.
തന്റെ 38ാമത്തെ വയസ്സില്‍ ഡി ആര്‍ ഡി എയുടെ പ്രഥമ ഡയരക്ടറായ ഡോ: എ.പി.ജെ അബ്ദുല്‍ കലാമിന്റെ ജീവചരിത്രം സദസുമായി അദ്ദേഹം പങ്ക് വഹിച്ചു. ഡോ: അബ്ദുല്‍ കലാമിന് ശാസ്ത്ര ലോകത്ത് അല്‍ഭുതങ്ങള്‍ സ്യഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ കുട്ടികള്‍ക്കും ഉറച്ച പ്ലാനിംഗും ലക്ഷ്യബോധവുമുണ്ടെങ്കില്‍ അല്‍ഭുതങ്ങള്‍ കരസ്ഥമാക്കാന്‍ സാധിമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഡോ: അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. ഗള്‍ഫിലെ പല രാജ്യങ്ങളിലും പോയിട്ടുണ്ട്, സൗദി അറേബ്യയില്‍ ആദ്യമായിട്ടാണ് വരുന്നത്. പരിശുദ്ധ പ്രവാചകന്‍ ജനിച്ച പുണ്ണ്യഭൂമിയില്‍ വരണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. ഈ പുണ്ണ്യ ഭൂമിയില്‍ കാല് കുത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് പറഞ്ഞാണ് തന്റെ പ്രഭാഷണത്തിന് അദ്ദേഹം ആരംഭം കുറിച്ചത്.
ഡിസ്പാക്ക് പ്രസിഡന്റ് ഷഫീക് സി.കെ. അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ് പരിപാടി ഉല്‍ഘാടനം ചെയ്തു. ഡിസ്പാക് ജനറല്‍ സെക്രട്ടറി മുജീബ് കളത്തില്‍ പരിപാടിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു.ദമാം ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഡോ: മുഹമ്മദ്, പുതിയ പ്രിന്‍സിപ്പള്‍ സുബൈര്‍ അഹ്മദ് എന്നിവര്‍ പങ്കെടുത്തു. ഇന്ത്യന്‍ സ്‌കൂള്‍ ഹയര്‍ബോഡ് അംഗമായി വിരമിച്ച ജോണ്‍ തോമസിനും വിത്യസത മേഖകളില്‍ കഴിവ് തെളിയിച്ച നാസ് വക്കം (ജീവകാരുണ്ണ്യം) ജോളി ലോനപ്പന്‍ (സിനിമ) എന്നിവരേയും വേദിയില്‍ വെച്ച് ഡിസ്പാക്കിന്റെ ആദരവ് സമ്മാനിച്ചു. കനത്ത മഴയില്‍ സ്‌കൂളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സേവന പ്രവര്‍ത്തനവുമായി മുന്‍പന്തിയിലുണ്ടായിരുന്ന സാദിഖ് അയ്യാലില്‍, ഫഹദ് ഫിറോസ് എന്നിവരെയും വേദിയില്‍ വെച്ച് ആദരിച്ചു. മെര്‍ലിന്‍ ലെനി (ഇന്റര്‍ നാഷണല്‍ സ്‌കൂള്‍സ് ഗ്രൂപ്പ്) സോഷ്യല്‍ മീഡിയ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു.
പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിച്ച വൈവിധ്യങ്ങളായ പരിപാടികളും വേദിയില്‍ അരങ്ങേറി. അഷ്‌റഫ് ആലുവ സ്വാഗതവും അസ്‌ലം ഫറോക് നന്ദിയും പറഞ്ഞു. നിബ്രാസ് ശിഹാബ്, ചെറില്‍ ചെറിയാന്‍, റാഹുല്‍ ഹരി എന്നിവര്‍ അവതാരകരായിരുന്നു. മുസ്തഫ തലശ്ശേരി, ഷമീം കാട്ടാകട, നജീബ് അരഞ്ഞിക്കല്‍, റെജി പീറ്റര്‍, ബിന്‍സ് മാത്യു, റഫീക് കൂട്ടിലങ്ങാടി, അബ്ദുല്‍ സലാം, ഷൗബീര്‍, എന്നിവര്‍ സംഘാടനത്തിന്‍ നേത്യത്വം നല്‍കി. അബ്ദുള്ള ഷഫീക് ഖിറാഅത്ത് നടത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa