Sunday, April 20, 2025
Saudi ArabiaTop Stories

പ്രാർഥനകൾക്കായി വാഹനം നിർത്തുന്ന സമയം ഗതാഗത തടസ്സമുണ്ടാക്കരുതെന്ന് സൗദി മുറൂർ

ജിദ്ദ: പള്ളികളിൽ പ്രാർത്ഥന നടത്താൻ വാഹനം നിർത്തുമ്പോൾ ശരിയായ രീതിയിൽ പാർക്കിംഗ് നടത്തണമെന്ന്  ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു

മറ്റു ആളുകളുടെ അവകാശം വക വെക്കാതെ തെറ്റായ രീതിൽ പാർക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാക്കരുതെന്നും മുറൂർ ഓർമ്മിപ്പിച്ചു.

അതേ സമയം റോഡുകളിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന 3 കാര്യങ്ങളും മുറൂർ ഓർമ്മിപ്പിച്ചു.

സംസാരിക്കാനായി വാഹനങ്ങൾ നിർത്തുകയോ വേഗത കുറക്കുകയോ ചെയ്യുക, ഏതെങ്കിലും ലൊക്കേഷനെക്കുറിച്ച് ആലോചിച്ച് വാഹനം സ്ലോ ആക്കുക, അപകടങ്ങൾ നോക്കി നിൽക്കുക എന്നിവയാണ് മൂന്ന് കാര്യങ്ങൾ.

അതേ സമയം വാഹനങ്ങൾക്കുള്ളിൽ സുരക്ഷ ഉറപ്പാക്കാൻ ചൈൽഡ് സേഫ്റ്റി സീറ്റുകൾ ലഭ്യമാക്കണമെന്നു മുറൂർ ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്