Monday, November 25, 2024
Jeddah

ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ നാല്പതാം വാർഷികം : നാല്പത് വർഷം പിന്നിട്ട പ്രവാസികളെ ആദരിക്കുന്നു

ജിദ്ദ : ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ജിദ്ദയുടെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ 40 വർഷം പൂർത്തിയാക്കിയ ജിദ്ദ നിവാസികളായ മലയാളികളെ ആദരിക്കുന്നു.

പ്രവാസമെന്ന മഹാ പ്രഹേളിക അനന്തമായി നീളുകയാണ്. എത്രയെത്ര മനുഷ്യർ എണ്ണസൗഭാഗ്യങ്ങളുടെ ഈ സമ്പന്നഭൂമിയിൽ ജീവിതമെന്ന വലിയ കടങ്കഥക്ക് ഉത്തരം തേടിയെത്തി. പലരും വെറും കയ്യോടെ തന്നെ മടങ്ങി. നേടിയവരാവട്ടെ, നേട്ടങ്ങൾക്ക്‌ വിലയായി നൽകിയത് സ്വന്തം ജീവിതം തന്നെയാണ്. എന്നിട്ടും പ്രവാസ ലോകത്തിലേക്കുള്ള വിമാനങ്ങൾ പുതിയ അതിഥികളെ കൊണ്ട് നിറയുന്നു.

തിരിച്ചു പോക്കും വന്നുചേരലും പ്രവാസത്തിന്റെ നിത്യ കാഴ്ചകളാണ്. ഒഴിഞ്ഞും നിറഞ്ഞും ചിലപ്പോൾ നിറഞ്ഞു കവിഞ്ഞും ലക്ഷോപലക്ഷം ഭാഗ്യാന്വേഷികൾക്ക് സംവത്സരങ്ങളായി പ്രവാസലോകം ഇടത്താവളമൊരുക്കുന്നു. മോഹിപ്പിച്ചും സമാധാനിപ്പിച്ചും മറ്റു ചിലപ്പോൾ കരയിപ്പിച്ചും തുടരുന്ന കാഴ്ചകൾക്ക് ഇന്നും വലിയ മാറ്റമില്ല.

നാലു പതിറ്റാണ്ടിന്റെ ഉൾക്കരുത്ത് കൊണ്ട് പ്രവാസ ജീവിതത്തിൽ ജൈത്രയാത്ര തുടരുന്നവർ, അതിജീവനത്തിന്റെ നാല്പതാണ്ട് ഓർത്തെടുക്കുന്നു. പുതുതലമുറക്ക് നവ്യാനുഭവം പകരാൻ പ്രവാസം@40 എന്ന പേരിൽ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ജിദ്ദ വേദിയൊരുക്കുന്നു.

നവംബർ 4 ന് നടക്കുന്ന പരിപാടിയിൽ ഉൾപ്പെടുത്തുന്നതിന് സൗദിയിൽ 40 വർഷം പിന്നിട്ട് ഇപ്പോൾ ജിദ്ദയിലുള്ള മലയാളികൾ ഒക്ടോബർ 25നകം 0564413527 എന്ന നമ്പറിൽ വാട്‌സ്ആപ്പ് വഴി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa