റിയാദ് മെട്രോ; അത്യാധുനിക ജർമ്മൻ നിർമ്മിത ബോഗികൾ എത്തിത്തുടങ്ങി
ഈ വർഷാവസാനത്തോടെ ആദ്യ ഘട്ടം പൂർത്തിയാകുന്ന റിയാദ് മെട്രോ ട്രെയിൻ പദ്ധതിക്കുള്ള അത്യാധുനിക സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ജർമ്മൻ ബോഗികൾ എത്തിത്തുടങ്ങി.
ഡ്രൈവറില്ലാതെ സഞ്ചാരം സാധ്യമാകുന്ന മോഡേൺ ബോഗികൾ ഉപയോഗിച്ച് 24 മണിക്കൂറും പരീക്ഷണ ഓട്ടം നടത്തുമെന്ന് മെട്രോ അധികൃതർ അറിയിച്ചു.
തീപ്പിടിത്തം പ്രതിരോധിക്കാൻ ശേഷിയുള്ള അലുമിനിയം ഉപയോഗിച്ച് നിർമ്മിച്ച ഓരോ ബോഗിയിലും 1.4 മീറ്റർ നീളമുള്ള മൂന്ന് ഡോറുകളാണുള്ളത്.
ഈ വർഷാവസാനത്തോടെ ആദ്യ ഘട്ടവും 2021 ൽ ആറു ലൈനുകളിലും മെട്രോ ഓടിത്തുടങ്ങും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa